വാഷിംഗ്്ടൺ: വൈറ്റ് ഹൗസിന് സമീപം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തയാളെ സുരക്ഷ സേന കീഴ്‌പ്പെടുത്തി. വെടയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. സംഭവ സമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾ ഡ് ട്രംപ് ഫ്‌ളോറിഡയിലായിരുന്നു. സംഭവത്തിൽ, ഉദ്യോഗസ്ഥർക്കാർക്കും പരിക്കില്ല.
വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് ഐസൻഹോർ എക്‌സിക്യുട്ടിവ് ഓഫിസ് കെട്ടിടത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. പ്രാദേശിക സമയം ഞായറാഴ്ച അർധരാത്രിയാണ് സംഭവം. ആത്മഹത്യപ്രവണതയുള്ള ഒരാൾ വാഷിങ്ടണിൽനിന്ന് ഇന്ത്യാനയലേക്കു പോകുന്നെന്ന വിവരം പ്രാദേശിക പൊലീസ് രഹസ്യാനേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.
തുടർന്നു നടന്ന പരശോധനയിൽ ഇയാളുടെ വാഹനം വൈറ്റ് ഹൗസിനു സമീപം കണ്ടെത്തി. അവടേക്കു നീങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ തോക്ക് ചൂണ്ടി വെടിയുതിർത്തു. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിലാണ് ഇയാൾക്ക് വെടയേറ്റത്. കൊളംബിയ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷിക്കുമെന്ന് സുരക്ഷ സേന വാർത്തക്കുറിപ്പിലൂടെ അറിയിച്ചു
വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്; അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി
