ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ വസന്തകാല അവധിക്കാലം ആഘോഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.
വടക്കന്‍ വിര്‍ജീനിയയില്‍ നിന്നുള്ള 20 കാരിയായ സുദിക്ഷ കൊണങ്കിയെയാണ് വ്യാഴാഴ്ച പുണ്ട കാനയില്‍ കാണാതായതെന്ന് ലൗഡൗണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിന്റെ കിഴക്ക് ഭാഗത്താണ് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ പുണ്ട കാന സ്ഥിതി ചെയ്യുന്നത്.
പഞ്ചനക്ഷത്ര റിയു റിപ്പബ്ലിക്ക റിസോര്‍ട്ടിലെ ഒരു കടല്‍ത്തീരത്ത് പുലര്‍ച്ചെ 4:50 ഓടെയാണ് കൊണങ്കിയെ അവസാനമായി കണ്ടത്. അതിനുശേഷം ആരും അവരെ കുറിച്ച് കേട്ടിട്ടില്ലെന്ന് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഒരു പോസ്റ്ററില്‍ പറയുന്നു. കാണാതാകുന്ന സമയത്ത് അവര്‍ ബീച്ചില്‍ നടക്കുകയായിരുന്നുവെന്ന് പ്രാദേശിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ആറ് വനിതാ വിദ്യാര്‍ത്ഥികളുടെ സംഘത്തില്‍ കൊണങ്കിയും ഉണ്ടായിരുന്നുവെന്ന് ലൗഡൗണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. ഇന്ത്യന്‍ പൗരയായ കൊണങ്കി യുഎസിലെ സ്ഥിരമായ നിയമപരമായ താമസക്കാരിയാണെന്ന് ഷെരീഫ് ഓഫീസ് റിപ്പോര്‍ട്ട് പറയുന്നു.
ബീച്ചില്‍ നടക്കുന്നതിനിടെ പിറ്റ്‌സ്ബര്‍ഗ് വിദ്യാര്‍ത്ഥിനിയെ കാണാതായി
