വത്തിക്കാന്‍: കോഴിക്കോട് രൂപതയെ വത്തിക്കാന്‍ അതിരൂപതയായി പ്രഖ്യാപിച്ചു. മലബാര്‍ മേഖലയിലെ ആദ്യ ലത്തീന്‍ അതിരൂപതയായിരിക്കും കോഴിക്കോട്. സുല്‍ത്താന്‍ പേട്ട്, കണ്ണൂര്‍ രൂപതകള്‍ അതിരൂപതയ്ക്ക് കീഴിലായിരിക്കും. ബിഷപ്പായിരുന്ന ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തി.
തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചത്. കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. 2012ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്. സ്ഥാപിതമായി 102 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയര്‍ത്തുന്നത്.