തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ (BR-109) നറുക്കെടുപ്പിലെ വിജയി കൊല്ലം കരുനാഗപ്പള്ളി സ്വദേശി പൊന്നന്. ലോട്ടറി കച്ചവടം നടത്തി കഴിയുന്ന കുടുംബമാണ് പൊന്നന്റേത്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടായിരുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്. വിൽക്കാനുള്ള ടിക്കറ്റ് വാങ്ങാൻ പോയപ്പോഴായിരുന്നു സമ്മാനം ലഭിച്ച ടിക്കറ്റെടുത്തതെന്നും തന്റെ ഭാഗ്യനമ്പരായ 2 കണ്ടപ്പോഴാണ് എടുത്തതെന്നും പൊന്നൻ പറഞ്ഞു.
VB 135452 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ആറ് ടിക്കറ്റുകൾക്കാണ്. VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998, VB 135452 എന്നിവയ്ക്ക് ഒരു കോടി വീതം ലഭിക്കും.
പൊന്നനാണ് പൊൻതാരം! 12 കോടി വിഷു ബമ്പർ ലോട്ടറിയുടെ ഭാഗ്യശാലി കരുനാഗപ്പള്ളി സ്വദേശി പൊന്നൻ
