മെഡിക്കല്‍ കോളജ് തീപിടുത്തം; വിദഗ്ധ സംഘം അന്വേഷിക്കും

മെഡിക്കല്‍ കോളജ് തീപിടുത്തം; വിദഗ്ധ സംഘം അന്വേഷിക്കും


കോഴിക്കോട്: മെഡിക്കല്‍ കോളെജിലെ തീപിടുത്തവും പിന്നാലെ അഞ്ച് രോഗികള്‍ മരിച്ച സംഭവത്തിലും വിദഗ്ദ സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകളുടെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കാര്യങ്ങള്‍ വ്യക്തമാകുവെന്നും മന്ത്രി പറഞ്ഞു.

ഗോപാലന്‍, ഗംഗാധരന്‍, സുരേന്ദ്രന്‍, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്തു. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ യു പി എസ് റൂമില്‍ ഷേര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ഉയര്‍ന്നത്.