കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന നിയമങ്ങളൊന്നും നടപ്പിലാക്കില്ല: മുഖ്യമന്ത്രി

കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന നിയമങ്ങളൊന്നും നടപ്പിലാക്കില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ വന നിയമ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

വന നിയമഭേദഗതിക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്. വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ക്ക് പ്രധാന പ്രശ്‌നം കേന്ദ്ര നിയമമാണെന്നും ഈ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.