പാലക്കാട് ഉറൂസ് ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രമുയര്‍ത്തി

പാലക്കാട് ഉറൂസ് ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രമുയര്‍ത്തി


പാലക്കാട്: പാലക്കാട് ജില്ലയിലെ തൃത്താലയില്‍ ഉറൂസ് ഘോഷയാത്രയില്‍ രണ്ട് ഹമാസ് നേതാക്കളുടെ ചിത്രം ആനപ്പുറത്ത് ഉയര്‍ത്തി. തറവാടികള്‍, തെക്കേഭാഗം എന്നീ തലക്കെട്ടുകളിലാണ് ഹമാസ് നേതാക്കളായ യഹ്യ സിന്‍വാറിന്റേയും ഇസ്മാഈല്‍ ഹനിയ്യയുടേയും ചിത്രങ്ങള്‍ ഉയര്‍ത്തിയത്. ആനകള്‍ക്ക് മുകളില്‍ ഇരുന്നവരാണ് ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്. 

ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില്‍ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്.