എം എം ലോറന്‍സിനെ അനുസ്മരിച്ചു

എം എം ലോറന്‍സിനെ അനുസ്മരിച്ചു


കൊച്ചി: എറണാകുളം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ സി പി എം നേതാവും പ്രസ്‌ക്ലബ്ബിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ പ്രധാനിയുമായിരുന്ന എം എ ലോറന്‍സിനെ അനുസ്മരിച്ചു. സി ഐ സി സി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

ജീവിതത്തിലുടനീളം സന്ധിയില്ലാതെ പോരാട്ടം നടത്തിയ ലോറന്‍സ് മരണശേഷവും അത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രവി കുറ്റിക്കാട്, സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം ഷജില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ അഷ്റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു.