സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ജനപ്രതിനിധികൾക്ക് ഇനി ശമ്പളം സ്പാർക്ക് വഴി; സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ജനപ്രതിനിധികൾക്ക് ഇനി ശമ്പളം സ്പാർക്ക് വഴി; സർക്കാർ ഉത്തരവ്


തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ജനപ്രതിനിധികൾക്ക് ഇനി ശമ്പളം സ്പാർക്ക് വഴി. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവർക്കാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് സമാനമായ രീതിയിൽ ശമ്പളം സ്പാർക്ക് വഴി നൽകുക. 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി പ്രോസസ്സ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് സ്പാർക്ക്. ധനവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി. വേഗവും സുതാര്യതയും ഉറപ്പു വരുത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

നിലവില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്ക് സംവിധാനത്തിന് പുറത്താണ് തയ്യാറാക്കിയിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം സ്പാര്‍ക്ക് വഴിയാണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ശമ്പളത്തിനായി പ്രത്യേക സംവിധാനമാണ് നിലവിലുണ്ടായിരുന്നത്.

2027 ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവില്‍ പറഞ്ഞു. വേഗവും സുതാര്യതയും ഉറപ്പു വരുത്താനാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പുതിയ തീരുമാനപ്രകാരം പ്രൈവറ്റ് സെക്രട്ടറിമാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കും. തുടര്‍ന്ന് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യും.