ഷഹബാസ് വധം; വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജി തള്ളി

ഷഹബാസ് വധം; വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജി തള്ളി


കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി തള്ളി. കഴിഞ്ഞ ദിവസം ജാമ്യ ഹര്‍ജി പരിഗണിച്ചെങ്കിലും വെള്ളിയാഴ്ചത്തേക്ക് വിധി പറയാനായി മാറ്റുകയായിരുന്നു.

ആരോപണ വിധേയരായ ആറു വിദ്യാര്‍ഥികളും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ നിലവില്‍ ജുവൈനല്‍ ഹോമിലാണ് കഴിയുന്നത്. 

ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് ചടങ്ങിനിടെ ഫെബ്രുവരി 28ന് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ഷഹബാസിന്റെ മരണത്തിലേക്ക് നയിച്ചത്. മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.

എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഡാന്‍സിനിടെ മറ്റു വിദ്യാര്‍ഥികള്‍ കൂവിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മറ്റു വിദ്യാര്‍ഥികളെ കൂടി വിളിച്ചു വരുത്തിയാണ് തല്ലുണ്ടാക്കിയത്. മരണപ്പെട്ട ഷഹബാസ് ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിയല്ല. മറ്റൊരു കുട്ടിയാണ് ഷഹബാസിനെ വിളിച്ചു കൊണ്ടു പോയതെന്നാണ് പിതാവിന്റെ മൊഴി.