രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേര്‍ പിടിയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ രണ്ടുപേര്‍ പിടിയില്‍


തിരുവനന്തപുരം: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിന് ബെംഗളൂരുവില്‍ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു നല്‍കിയ രണ്ടു പേര്‍ പിടിയില്‍. ജോസ്, റെക്‌സ് എന്നിവരാണ് പിടിയിലായത്.

കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയായ ബാഗലൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത് ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇരുവരെയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി ബെംഗളൂരുവില്‍ താമസിക്കുന്ന ജോസിന് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം.

ലൈംഗിക പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനു പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഒളിവില്‍ പോയത്. 10 ദിവസം അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിട്ടും രാഹുലിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.