നടിയെ ആക്രമിച്ച കേസിലെ വിധി നാളെ; ദിലീപ് ക്ഷേത്ര ദര്‍ശനം നടത്തി

നടിയെ ആക്രമിച്ച കേസിലെ വിധി നാളെ; ദിലീപ് ക്ഷേത്ര ദര്‍ശനം നടത്തി


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച വിധി വരാനിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ്. ആലുവ ദേശത്തിനടുത്തുള്ള ശ്രീ ദത്താത്രേയ ആഞ്ജനേയ ക്ഷേത്രത്തിലാണ് ഞായറാഴ്ച രാവിലെ ദിലീപ് ക്ഷേത്ര ദര്‍ശനം നടത്തിയത്. കേസില്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. രാവിലെ 11 മണിയോടെ കോടതി നടപടികള്‍ ആരംഭിച്ചേക്കും. സംഭവം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. നടിയോടുള്ള വ്യക്തി വിരോധം തീര്‍ക്കുന്നതിന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നതാണ് ദിലീപിനെതിരെയുള്ള ആരോപണം.