തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിര്‍ സ്‌കൂളില്‍ 1990ല്‍ 10-ാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ 35 വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നു. 'ബ്ലാക്ക് ആന്‍ഡ് ബ്ലാക്ക്' തീമിലുള്ള വസ്ത്രങ്ങളണിഞ്ഞ് അറുപതിലധികം പേരാണ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനായി തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നത്.
പലര്‍ക്കും 1990ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 'ചട്ടമ്പീസ് @35' എന്നു പേരിട്ട പരിപാടിയില്‍ യു എസ്, മധ്യേഷ്യന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഹപാഠികള്‍ പങ്കെടുത്തു.
പേരൂര്‍ക്കടയിലെ ബ്ലൂ കാസില്‍ ഹോട്ടലിലായിരുന്നു രാവിലെയുള്ള പരിപാടികള്‍ ശേഷം വൈകിട്ട് കോവളത്തെ ആദിശക്തി റിസോര്‍ട്ടില്‍ വീണ്ടും ഒത്തുകൂടി. ഡിജെ ഉള്‍പ്പെടെ ഇവിടെ ഒരുക്കിയിരുന്നു. ഇതോടൊപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥി കൂട്ടായ്മ നടത്തുന്നുണ്ട്.
ഡി എസ് ബിനുലാല്‍, രാമചന്ദ്രന്‍, ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്- ന്യൂജേഴ്സി പോര്‍ട്ട് അതോറിറ്റി പോലീസ് ഡിപ്പാര്‍ട്ടമെന്റ്) എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് ഇപ്പോള്‍ അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് അസോസിയേഷന്‍ സംഘടനയുടെ സെക്രട്ടറി കൂടിയാണ്.