ഐ സി സി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍

ഐ സി സി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍


കറാച്ചി: ഐ സി സി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് ജയം. നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് ദക്ഷിണാഫ്രിക്ക 29.1 ഓവറില്‍ മറികടന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റാസി വാന്‍ഡര്‍ ദസനും (72) ഹെന്റിക്ക് ക്ലാസനും (64) അര്‍ധസെഞ്ചുറി നേടി. ഇതോടെ ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു.

തുടക്കത്തിലെ ഓപ്പണര്‍ ബാറ്റര്‍ ട്രിസ്റ്റിയന്‍ സ്റ്റബ്‌സിന്റേയും (0) റയാന്‍ റിക്കിള്‍ടണിന്റെയും (27) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ റാസി വാന്‍ഡര്‍ ദസനും ക്ലാസനും ചേര്‍ന്നുണ്ടാക്കിയ 100 റണ്‍സ് കൂട്ടുക്കെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആര്‍ച്ചര്‍ രണ്ടും ആദില്‍ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടിന് (37) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനയത്. മാര്‍ക്കോ യാന്‍സന്‍, മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മാര്‍ക്കോ യാന്‍സന്‍, ലുങ്കി എന്‍ങ്കിടി, കാഗിസോ റബാഡ എന്നിവരടങ്ങുന്ന ആക്രമണോത്സുകമായ ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചു നില്‍കാനാകാതെ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മടങ്ങി.