കൊച്ചി: കളി കളിയാവാനും കളി കളിയാക്കാനും സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്ന മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള സീസണ്‍ 1ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലര്‍ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം ആയിരക്കണക്കിന് ഫുട്ബാള്‍ ആരാധകരാണ് ട്രെയിലര്‍ കണ്ടത്.
കാറ്റല്ല കൊടുങ്കാറ്റാണ് ഈ പന്തില്‍ നിറച്ചിരിക്കുന്നതെന്നും കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് വായെന്നുമുള്ള സൈജു കുറുപ്പിന്റെ അവതരണം സെപ്തംബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളെ എത്തിക്കും.
കോഴിക്കോട് എഫ് സി, കണ്ണൂര്‍ വാരിയേഴ്‌സ് എഫ് സി, ഫോര്‍ക കൊച്ചി എഫ് സി, മലപ്പുറം എഫ് സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി, തൃശൂര്‍ മാജിക്ക് എഫ് സി എന്നിവയാണ് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.
ഓരോ നാടിന്റേയും പ്രാദേശിക ശൈലിയിലുള്ള സംഭാഷണം ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.