ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍


ന്യൂഡല്‍ഹി: ഗുസ്തി താരം ബജ്രംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) സസ്‌പെന്‍ഡ് ചെയ്തു. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിള്‍ നല്‍കാന്‍ പൂനിയ വിസമ്മതിച്ചതാണ് സസ്‌പെന്‍ഷനു കാരണം. ഉത്തേജക മരുന്നു നിയമങ്ങള്‍ താരം ലംഘിച്ചെന്നും ആരോപണമുണ്ട്. നേരത്തെ കുറ്റപത്രം നല്‍കാഞ്ഞതിനെ തുടര്‍ന്ന് പൂനിയയുടെ സസ്‌പെന്‍ഷന്‍ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു.

അതിനു പിന്നാലെയാണ് വീണ്ടും സസ്‌പെന്‍ഷന്‍. താരത്തിന് നേരിട്ട് അറിയിപ്പ് ലഭിച്ചതായി അഭിഭാഷകന്‍ സ്ഥിരീകരിച്ചു.