പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ


ന്യൂഡല്‍ഹി: പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറെങ്കിലും നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ശരാശരി 100 ബില്യണ്‍ ഡോളറെങ്കിലും നേടുക എന്നതാണ് ലക്ഷ്യമെന്നും ഈ പ്രവണത വളരെ പോസിറ്റീവും ഉയര്‍ന്നതുമാണെന്നും വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിലെ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.

2023 മാര്‍ച്ച് വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക ശരാശരി 70 ബില്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ടായതായും കഴിഞ്ഞ വര്‍ഷത്തെ ഇടിവില്‍ നിന്നും വ്യത്യസ്തമായി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കണക്ക് 100 ബില്യണ്‍ ഡോളറിന്റെ ലക്ഷ്യത്തിന് അടുത്തെത്തുമെന്നും സിംഗ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശാലമായി വ്യാപിപ്പിച്ചു ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കെതിരെ തങ്ങളുടെ ബിസിനകളുടെ ആകര്‍ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ ഇതിനെ 'ചൈന പ്ലസ് വണ്‍' തന്ത്രം എന്നാണ് വിളിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിച്ചു.

എന്നിട്ടും വിദേശ നിക്ഷേപം പ്രാദേശിക ഉത്പാദനത്തിലെ വളര്‍ച്ചയുമായി  പൊരുത്തപ്പെടുന്നില്ല. വികസിത രാജ്യങ്ങളിലെ ഉയര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്കും ഭൗമരാഷ്ട്രീയ സംഘട്ടനങ്ങളും വളര്‍ന്നുവരുന്ന വിപണികളെക്കുറിച്ചുള്ള അപകട സാധ്യതയുമാണ് ഇതിന് കാരണമെന്ന് സിംഗ് പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, പൊതു ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇന്ത്യക്ക് സമാനതകളില്ലാത്ത വിപണി വളര്‍ച്ച അവസരമുണ്ട്. എങ്കിലും ആഗോള ശരാശരിയേക്കാള്‍ വളരെ കുറവാണ് ഇന്ത്യയുടെ സാന്നിധ്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. എഫ് ഡി ഐ നിയമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഏപ്രില്‍ 19ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന മോദിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ഉത്പാദനത്തിന്റെ പങ്ക് ഉയര്‍ത്തുക എന്നത്.

സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പ്രോഗ്രാം ഉത്പാദനം വര്‍ധിപ്പിക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ്, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കായുള്ള ഇറക്കുമതിയില്‍ ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിക്കാത്ത 39 പുതിയ മെഡിക്കല്‍ ഉപകരണങ്ങളെങ്കിലും ഇപ്പോഴുണഅടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഗവണ്‍മെന്റിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ അംഗീകാരം ലഭിക്കാന്‍ സാധ്യതയുള്ള നിരവധി പുതിയ വ്യവസായ ഇടനാഴികള്‍ക്കായി ഭരണകൂടത്തിന് പദ്ധതിയുണ്ടെന്ന് സിംഗ് പറഞ്ഞു. സ്റ്റീല്‍, ടെക്സ്റ്റൈല്‍ വ്യവസായങ്ങളില്‍ മന്ദഗതിയിലുള്ള പുരോഗതിയാണ് കൈവരിക്കാനായതെന്ന് അദ്ദേഹം സമ്മതിച്ചു. കൂടാതെ ഇതിന് കീഴില്‍ വരുന്ന ഇനങ്ങളുടെ പട്ടിക വിപുലീകരിക്കാനുള്ള പദ്ധതികളും അദ്ദേഹം പറഞ്ഞു.

മെഷിനറി സ്ഥാപിക്കാന്‍ ആവശ്യമായ ചൈനീസ് വെണ്ടര്‍മാര്‍ക്കും പ്രൊഫഷണലുകള്‍ക്കും വിസ അനുവദിക്കുന്നതിലെ കാലതാമസം പരിഹരിക്കാനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു.

സ്വന്തം നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ചൈനീസ് സാങ്കേതിക വിദഗ്ധര്‍ക്ക് ഹ്രസ്വകാല വിസകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.