ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ
ആറു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. റോഡരുകിലെ സുരക്ഷാ കൈവരിയില്‍ ഇടിച്ച് എസ് യു വി ഒരു കനാലില്‍ തലകീഴായി മറിഞ്ഞാണ് ദാരുണമായ അപകടമുണ്ടായത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അഞ്ചുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ബെല്ലെ ഗ്ലേഡില്‍, ഹാട്ടണ്‍ ഹൈവേയുടെ 5800 ബ്ലോക്കിലാണ് അപകടമുണ്ടായതെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി.
സൗത്ത് ഫ്ളോറിഡയില്‍ വാഹനാപകടം; ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു