നാല്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും 'കൊടും തണുപ്പുള്ള' പ്രസിഡന്റ് സത്യപ്രതിജ്ഞ

നാല്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും 'കൊടും തണുപ്പുള്ള' പ്രസിഡന്റ് സത്യപ്രതിജ്ഞ


വാഷിംഗ്ടണ്‍: ജനുവരി 20ന് തിങ്കളാഴ്ച താപനിലയില്‍ കുറവ് രേഖപ്പെടുത്തുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാപിറ്റോളിനുള്ളിലേക്ക് മാറ്റി. അസാധാരണമായ തണുപ്പുള്ള ധ്രുവശീതകാലത്തിലെ ആദ്യ ദിനമായിരിക്കും ജനുവരി 20 എന്നാണ് കരുതുന്നത്. 

ആളുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരിക്കേല്‍ക്കുന്നത് കാണാന്‍ തനിക്ക് താത്പര്യമില്ലെന്നും രാജ്യത്ത് ആര്‍്ട്ട്ിക്ക് സ്‌ഫോടനം നടക്കുന്നുണ്ടെന്നും കടുത്ത തണുപ്പോടെയുള്ള കാറ്റ് വാഷിംഗ്ടണ്‍ ഡി സിയില്‍ താപനിലയെ താഴ്ന്ന അവസ്ഥയിലേക്ക് നയിച്ചേക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ ഔദ്യോഗിക പോസ്റ്റില്‍ പറഞ്ഞു. 

ജനുവരി 20ന് മണിക്കൂറുകളോളം പുറത്ത് കാത്തിരിക്കുന്ന പതിനായിരക്കണക്കിന് നിയമപാലകര്‍, ഫസ്റ്റ് റെസ്പോണ്ടര്‍മാര്‍, പൊലീസ് കെ9കള്‍, കുതിരകള്‍, ലക്ഷക്കണക്കിന് പിന്തുണക്കാര്‍ എന്നിവര്‍ക്ക് അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, പ്രാര്‍ഥനകള്‍ക്കും മറ്റ് പ്രസംഗങ്ങള്‍ക്കും 1985ല്‍ റൊണാള്‍ഡ് റീഗന്‍ ചെയ്തതുപോലെ ഉദ്ഘാടന പ്രസംഗം യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാപ്പിറ്റോളില്‍ നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും വിവിധ വിശിഷ്ടാതിഥികളെയും അതിഥികളെയും കാപ്പിറ്റോളിലേക്ക് എത്തിക്കുമെന്നും ട്രംപ് പറഞ്ഞു.

ചരിത്ര പരിപാടിയുടെ തത്സമയ കാഴ്ചയ്ക്കും പ്രസിഡന്‍ഷ്യല്‍ പരേഡിനും ആതിഥേയത്വം വഹിക്കാന്‍ തിങ്കളാഴ്ച ക്യാപിറ്റോള്‍ വണ്‍ അരീന തുറക്കുമെന്ന് ട്രംപ് പറഞ്ഞു.

'മറ്റെല്ലാ പരിപാടികളും അതേപടി തുടരും, ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ക്യാപിറ്റോള്‍ വണ്‍ അരീനയില്‍ നടക്കുന്ന വിക്ടറി റാലിക്കായി വാതിലുകള്‍ ഉച്ചയ്ക്ക് 1 മണിക്ക് തുറക്കും. ദയവായി നേരത്തെ എത്തുക എന്നദ്ദേഹം എഴുതി. 

കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിയാണെങ്കില്‍ 1985 ജനുവരി 21ന് റൊണാള്‍ഡ് റീഗന്റെ രണ്ടാം സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ഏറ്റവും തണുപ്പുള്ള സത്യപ്രതിജ്ഞാ ദിനമായിരിക്കും ഈ വര്‍ഷം.