ഹമാസുമായുള്ള കരാറിന് അംഗീകാരം നല്‍കാന്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ ചേരും

ഹമാസുമായുള്ള കരാറിന് അംഗീകാരം നല്‍കാന്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ ചേരും


ടെല്‍അവീവ്: ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍  കരാറിന്റെ ആദ്യ ഘട്ടം ജനുവരി 19ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്ന് ഗാസ ബന്ദികളെ മോചിപ്പിക്കും. 

ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭയുടെ യോഗം ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കാന്‍ ശനിയാഴ്ച വൈകുന്നേരം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'കാബിനറ്റിന്റെയും സര്‍ക്കാരിന്റെയും അംഗീകാരത്തിനും കരാര്‍ നടപ്പാക്കലിനും വിധേയമായി, ബന്ദികളുടെ മോചനം ആസൂത്രിത ചട്ടക്കൂട് അനുസരിച്ച് തുടരാം.. ബന്ദികളെ ഞായറാഴ്ച നേരത്തെ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ഓഫീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.