ടെക്‌സാസില്‍ പ്രളയം: 13 പേര്‍ മരിച്ചു; 20 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി

ടെക്‌സാസില്‍ പ്രളയം: 13 പേര്‍ മരിച്ചു; 20 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി


ഹൂസ്റ്റണ്‍: യുഎസ് സംസ്ഥാനമായ ടെക്‌സസിലെ കെര്‍ കൗണ്ടിയില്‍ ഉണ്ടായ കഠിനമായ കാലാവസ്ഥയിലും വെള്ളപ്പൊക്കത്തിലും 13 പേര്‍ മരിച്ചതായി അധികൃതര്‍ പറയുന്നു. സമ്മര്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഏകദേശം 20 കുട്ടികള്‍ ഉള്‍പ്പെടെര നിരവധിപേരെ കാണാതായി.
45 മിനിറ്റിനുള്ളില്‍ ഗ്വാഡലൂപ്പ് നദി 26 അടി (7.9 മീറ്റര്‍) ഉയര്‍ന്നതിനെ തുടര്‍ന്നാണ് 'വിനാശകരമായ വെള്ളപ്പൊക്കം' ഉണ്ടായതെന്ന് ടെക്‌സസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹെലികോപ്റ്ററുകള്‍, ഒമ്പത് രക്ഷാപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവരുള്‍പ്പെടെ വെള്ളപ്പൊക്ക മേഖലകളില്‍ വന്‍തോതിലുള്ള തിരച്ചില്‍ നടക്കുന്നുണ്ടെന്ന് പാട്രിക് പറഞ്ഞു. ഇത് രാത്രി മുഴുവന്‍ തുടരും
സംഭവിച്ചതായി സ്ഥിരീകരിച്ച മരണസംഖ്യ വരും മണിക്കൂറുകളില്‍ മാറുമെന്ന് അദ്ദേഹം പറഞ്ഞു
സെന്‍ട്രല്‍ ടെക്‌സസ് മേഖലയിലെ പല റോഡുകളും നിലവില്‍ ഗതാഗതയോഗ്യമല്ല, ഇത് യുവ ക്യാമ്പര്‍മാരെ മാതാപിതാക്കളുമായി വീണ്ടും ഒന്നിപ്പിക്കുന്നത് വൈകിപ്പിക്കുന്നു

സെന്‍ട്രല്‍ കെര്‍ കൗണ്ടിയില്‍ രാത്രിയില്‍ കുറഞ്ഞത് 25 സെന്റീമീറ്റര്‍ മഴയാണ് പെയ്തതത്. ഇത് ഗ്വാഡലൂപ്പ് നദിയില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. സ്ഥിതിഗതികള്‍ മോശമായി തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ അറിയിച്ചു. നിരവധി പേരെയാണ് കാണാതായത്. ഇവരുടെ കണക്കുകള്‍ ഇനിയും വ്യക്തമല്ല.

ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. അതേസമയം, വെള്ളപ്പൊക്കത്തില്‍ 13 പേര്‍ മരിച്ചതായി കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത റിപ്പോര്‍ട്ട് ചെയ്തു.


14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്ന്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ഥിതിഗതികള്‍ ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. അതിനാല്‍, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്‌സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി. ഗ്വാഡലൂപ്പേ നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യ സംഭവമാണ്.