വാഷിങ്ടണ്‍: ട്രക്ക് ഇടിച്ച് യു എസില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. മൂന്നു വര്‍ഷം മുമ്പ് അനധികൃതമായി അമേരിക്കയിലേയ്ക്ക് കുടിയേറിയ രാജീന്ദര്‍ കുമാറി(32)നെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡി എച്ച് എസ്) അറിയിച്ചു. കഴിഞ്ഞ മാസം 24ന് ഉണ്ടായ അപകടത്തില്‍ വില്യം മൈക്ക കാര്‍ട്ടര്‍ (25), ജെന്നിഫര്‍ ലിന്‍ ലോവര്‍(24) എന്നിവരാണ് മരിച്ചത്.
നവംബര്‍ 24ന് രാത്രി ഡെസ്ച്യൂട്ട്‌സ് കൗണ്ടിയിലാണ് രാജീന്ദറിന്റെ ട്രക്ക് കാര്‍ട്ടര്‍ ഓടിച്ച കാറില്‍ ഇടിച്ചത്. കാര്‍ട്ടറും ലോവറും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. കുമാറിനെ അറസ്റ്റ് ചെയ്ത് ഡെസ്ച്യൂട്ട്‌സ് കൗണ്ടി ജയിലിലാണ് അടച്ചത്. 2022 നവംബര്‍ 28ന് അരിസോണയിലെ ലൂക്ക്വില്ലിനടുത്ത് രാജീന്ദര്‍ കുമാര്‍ അനധികൃതമായി കുടിയേറിയതാണെന്ന് ഡി എച്ച് എസ് പറഞ്ഞു.
