യൂട്ടായില്‍ വെടിയേറ്റ് കൊല്ലപ്പെട്ട വലതുപക്ഷ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്കിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച പുതിയ പുസ്തകം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഒന്നാമതെത്തി. ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ സ്ഥാപിച്ച വിന്നിംഗ് ടീം പബ്ലിഷിങ് ഇറക്കിയ 'സ്‌റ്റോപ്പ്, ഇന്‍ ദ് നെയിം ഓഫ് ഗോഡ്' എന്ന പുസ്തകമാണ് ഡിസംബര്‍ 9ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ അമസോണിന്റെ ബെസ്റ്റ്‌സെല്ലിംഗ് ബുക്‌സ് ചാര്‍ട്ടില്‍ മുന്നിലെത്തിയത്.
പുസ്തക പ്രകാശനത്തിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് സെപ്റ്റംബറില്‍ യൂട്ടായില്‍ കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ടൈലര്‍ ജെയിംസ് റോബിന്‍സണ്‍ കോടതി നടപടികള്‍ കാത്തിരിക്കുകയാണ്. ഇതിനിടയില്‍ കിര്‍ക്കിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിനൊപ്പം മുമ്പ് പ്രസിദ്ധീകരിച്ച കൃതികളും വ്യാപകമായി വാങ്ങിയതാണ് വില്‍പ്പന കുതിച്ചുയരാന്‍ കാരണം. മരണാനന്തരമായി കിര്‍ക്കിന് ലഭിക്കുന്ന വലിയ പിന്തുണയാണ് ബെസ്റ്റ്‌സെല്ലര്‍ നേട്ടത്തിന് പിന്നിലെന്ന് നിരീക്ഷകര്‍ പറയുന്നു.
വെടിയേറ്റ് മരിച്ച ചാര്‍ലി കിര്‍ക്കിന്റെ അവസാന പുസ്തകം ബെസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ കുതിക്കുന്നു
