ദോഹ: മൂന്ന് ദിവസത്തെ ത്രിരാഷ്ട്ര ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഖത്തറിലെത്തി. സൗദി അറേബ്യയില്‍ നിന്നാണ് ട്രംപ് ഖത്തറിലെത്തിയത്. ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം യു എ ഇയിലേക്ക് പോകും.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഖത്തര്‍ അമീറിന് യു എസ് പ്രസിഡന്റ് നന്ദി അറിയിച്ചുതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നിങ്ങള്‍ ചെയ്യുന്ന അത്ഭുതകരമായ പ്രവര്‍ത്തനത്തിനും എല്ലാത്തിനും ഞാന്‍ നന്ദി പറയുന്നു' എന്നാണ് ട്രംപ് ശൈഖ് തമീമിനോട് പറഞ്ഞത്.