!
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതില്‍ ട്രംപ് ഭരണകൂടം പ്രതിബദ്ധത കാണിക്കുന്നില്ലെന്ന് പകുതിയോളം അമേരിക്കക്കാര്‍ അഭിപ്രായപ്പെട്ടതായി എബിസി ന്യൂസ്-വാഷിങ്ടണ്‍ പോസ്റ്റ്-ഇപ്‌സോസ് സംയുക്ത സര്‍വേയില്‍ പറയുന്നു.
ഇപ്‌സോസ് നോളഡ്ജ് പാനല്‍ മുഖേന നടത്തിയ സര്‍വേ പ്രകാരം, ട്രംപ് ഭരണകൂടം പത്രസ്വാതന്ത്ര്യം (61%), അഭിപ്രായ സ്വാതന്ത്ര്യം (57%), നീതിയുക്തമായ ക്രിമിനല്‍ നീതിന്യായവ്യവസ്ഥ (56%), സ്വതന്ത്രവും-ന്യായവുമായ തിരഞ്ഞെടുപ്പുകള്‍ (56%) എന്നിവ സംരക്ഷിക്കുന്നതില്‍ പ്രതിബദ്ധത പ്രകടിപ്പിക്കുന്നില്ല എന്നാണ് ഭൂരിപക്ഷ അഭിപ്രായം. മതസ്വാതന്ത്ര്യം സംരക്ഷണത്തില്‍ ഭരണകൂടം ഒട്ടുംപ്രതിബദ്ധതകാണിക്കുന്നില്ലെന്ന് 49 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, തോക്ക് ഉപയോഗ അവകാശം സംരക്ഷിക്കുന്നതില്‍ ട്രംപ് പ്രതിബദ്ധനയുള്ളവനാണെന്ന് 73 ശതമാനം അമേരിക്കക്കാര്‍ വിശ്വസിക്കുന്നു.
റിപ്പബ്ലിക്കന്‍ അനുകൂലികള്‍ ഭൂരിഭാഗവും ട്രംപ് എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നുവെന്ന് പറയുമ്പോള്‍, ഡെമോക്രാറ്റ്, സ്വതന്ത്ര വോട്ടര്‍മാരില്‍ ഭൂരിപക്ഷം അതിന്റെ വിരുദ്ധമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ഡെമോക്രാറ്റുകളെക്കുറിച്ചുള്ള വിലയിരുത്തലിലും ഭിന്നത
പത്രസ്വാതന്ത്ര്യം (53%), അഭിപ്രായ സ്വാതന്ത്ര്യം (53%), മതസ്വാതന്ത്ര്യം (52%), സ്വതന്ത്ര-ന്യായമായ തിരഞ്ഞെടുപ്പ് (51%) എന്നിവ സംരക്ഷിക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിബദ്ധമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ചെറിയ ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ പാര്‍ട്ടി പ്രതിബദ്ധത കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ജനങ്ങള്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു.
അതേസമയം, തോക്ക് അവകാശം സംരക്ഷിക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിബദ്ധത കാണിക്കുന്നില്ലെന്ന് 60 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
ട്രംപ് ഭരണകൂടം 'റിപ്പബ്ലിക്കന്‍മാരെ മാത്രം സംരക്ഷിക്കുന്നു'
ജനാധിപത്യാവകാശ സംരക്ഷണത്തില്‍ ട്രംപ് ഭരണകൂടം പ്രതിബദ്ധത കാണിക്കുന്നില്ലെന്ന് പൊതുവായി 50 ശതമാനം അമേരിക്കക്കാര്‍ പറഞ്ഞു. അതേ ചോദ്യം ഡെമോക്രാറ്റ് അനുഭാവികളോട് മാത്രമായി ചോദിച്ചപ്പോള്‍ 56 ശതമാനം പേര്‍ 'പ്രതിബദ്ധരല്ല' എന്നാണ് വ്യക്തമാക്കിയത്.
അതുകൂടാതെ 65 ശതമാനം പേര്‍ ട്രംപ് ഭരണകൂടം റിപ്പബ്ലിക്കന്‍ അനുകൂലികളെയാണ് പ്രധാനമായി സംരക്ഷിക്കുന്നതെന്നും പറഞ്ഞു.
ഡെമോക്രാറ്റ് അനുകൂലികളില്‍ 84 ശതമാനവും, സ്വതന്ത്ര വോട്ടര്‍മാരില്‍ 56 ശതമാനവും ട്രംപ് ഭരണകൂടം അവകാശസംരക്ഷണത്തില്‍ പ്രതിബദ്ധമല്ലെന്ന് അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കന്‍ അനുകൂലികളില്‍ 87 ശതമാനം പേര്‍ സ്ര#ക്കാര്‍ അവകാശ സംരംക്ഷണത്തിന് പ്രതിബദ്ധമാണെന്നാണ് കരുതുന്നത്.
230 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തോട് എതിര്‍പ്പ്
ബൈഡന്‍ ഭരണകാലത്ത് നേരിട്ട അന്വേഷണങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി നീതിനിന്യായ വകുപ്പ് ത
നിക്കു 230 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കഴിഞ്ഞ മാസം ട്രംപ്, ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരമൊരു പാരിതോഷികം ട്രംപിന് നല്‍കുന്നതിനോട് അമേരിക്കക്കാരില്‍ 60 ശതമാനം പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു, അതില്‍ 53 ശതമാനം പേര്‍ ശക്തമായി എതിര്‍ത്തു.
ഡെമോക്രാറ്റ് അനുകൂലികളില്‍ 89 ശതമാനവും, സ്വതന്ത്ര വോട്ടര്‍മാരില്‍ 57 ശതമാനവും ഈ പണം നല്‍കുന്നതിനോട് എതിര്‍പ്പ് രേഖപ്പെടുത്തി. റിപ്പബ്ലിക്കന്‍ അനുകൂലികളില്‍ പകുതിക്ക് താഴെ (48%) പേര്‍ മാത്രമാണ് ട്രംപിന് പണം നല്‍കുന്നതിനെ പിന്തുണച്ചത്, അതില്‍ വെറും 23 ശതമാനം പേര്‍ മാത്രമാണ് ശക്തമായി അനുകൂലിച്ചത്.
പൗരാവകാശ സംരക്ഷണത്തില്‍ ട്രംപ് ഭരണകൂടം പരാജയമെന്ന് പകുതി അമേരിക്കക്കാര്‍
