ട്രംപിന്റെ ആണവ പരീക്ഷണ ആരോപണങ്ങൾ തള്ളി ചൈന

ട്രംപിന്റെ ആണവ പരീക്ഷണ ആരോപണങ്ങൾ തള്ളി ചൈന


ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉന്നയിച്ച രഹസ്യ ആണവപരീക്ഷണ ആരോപണങ്ങൾ ചൈന തള്ളി.

തങ്ങൾ എപ്പോഴും സമാധാനപരമായ വികസനപഥം പിന്തുടരുന്നവരാണെന്നും ആണവായുധങ്ങൾ ആദ്യം ഉപയോഗിക്കില്ലെന്ന നയമാണ് പിന്തുടരുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രസ്താവനയിൽ പറഞ്ഞു.

സ്വയംരക്ഷയാണ് തങ്ങളുടെ ആണവ തന്ത്രത്തിന്റെ അടിസ്ഥാനമെന്നും ആണവപരീക്ഷണങ്ങൾ നിർത്തിവെയ്ക്കാനുള്ള വാഗ്ദാനം ചൈന പൂർണ്ണമായി പാലിച്ചുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയും ചൈനയും പാക്കിസ്ഥാനും രഹസ്യമായി ഭൂഗർഭ ആണവപരീക്ഷണങ്ങൾ നടത്തുന്നതായി ട്രംപ് ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. അതുകൊണ്ടു തന്നെ അമേരിക്ക 30 വർഷത്തിന് ശേഷം ആണവപരീക്ഷണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.