യു എസിലെ പതിനെട്ടായിരം അനധികൃത താമസക്കാരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു

യു എസിലെ പതിനെട്ടായിരം അനധികൃത താമസക്കാരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു


ന്യൂഡല്‍ഹി: യു എസിലെ 18,000 അനധികൃത താമസക്കാരെ ഇന്ത്യ തിരിച്ചു വിളിക്കുമെന്ന്  റിപ്പോര്‍ട്ടുകള്‍. യു എസുമായുള്ള സൗഹൃദത്തില്‍ ഉലച്ചില്‍ ഉണ്ടാക്കാതിരിക്കാനാണ് പുതിയ നീക്കം. ഇരുരാജ്യങ്ങളും സംയുക്തമായാണ് യു എസില്‍ 18,000 ഇന്ത്യന്‍ പൗരന്മാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. 

അനധികൃത കുടിയേറ്റം തടയുമെന്ന് പ്രചാരണത്തിലുടനീളം ട്രംപ് പറഞ്ഞിരുന്നു.  അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കുന്നതിനു പകരമായി നിയമാനുസൃതമായി എത്തുന്ന ഇന്ത്യക്കാരെ യു എസ് സംരക്ഷിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച്-1ബി പ്രോഗ്രാമും സ്റ്റുഡന്റ് വിസ, നൈപുണ്യ തൊഴിലാളി വിസ എന്നിവ ഇന്ത്യക്കാര്‍ക്ക് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷയുണ്ട്. 2023ല്‍ 386000 എച്ച് 1 ബി വിസകളില്‍ നാലില്‍ മൂന്നു ഭാഗവും ഇന്ത്യയ്ക്കാണ് നല്‍കിയത്. 

മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ യു എസിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറവാണ്.