പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് ശേഷം കമല ഹാരിസ് ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ചു

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് ശേഷം കമല ഹാരിസ് ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ചു


വാഷിംഗ്ടണ്‍: വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡന്റ് മത്സരത്തിലേക്ക് പ്രവേശിച്ചതിനുശേഷം  അവരുടെ പൊളിറ്റിക്കല്‍ ടീം ജൂലൈ അവസാനത്തോടെഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായി രണ്ട് പേരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ തകര്‍പ്പന്‍ പ്രചാരണത്തിലെ ഒരു വലിയ നാഴികക്കല്ലായി ഈ ധനസമാഹരണം മാറിയെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍, അവരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം, പണ്ട് സമാഹരണത്തില്‍ ഒരു ബില്യണ്‍ ഡോളര്‍ മറികടന്നിരുന്നു. എന്നാല്‍ ഏകദേശം രണ്ടര മാസം മുമ്പ് മാത്രം സ്ഥാനാര്‍ത്ഥിത്തത്തിലേക്കെത്തിയ കമല ഈ വര്‍ഷത്തെ വൈറ്റ് ഹൗസ് മത്സരത്തിന്റെ സാമ്പത്തികസ്ഥിതിയെ എത്രമാത്രം മാറ്റിമറിച്ചുവെന്ന് അടിവരയിടുന്ന വേഗതയിലാണ് ആ പരിധി മറികടന്നത്.

'തികച്ചും അഭൂതപൂര്‍വമായ കാര്യമാണ് ഹാരിസ് ചെയ്തതെന്ന് വ്യക്തമാണെന്ന് തിരഞ്ഞെടുപ്പിലെ സാമ്പത്തിക വിനിമയം നിരീക്ഷിക്കുന്ന നിഷ്പക്ഷ ഗ്രൂപ്പായ ഓപ്പണ്‍ സീക്രട്ട്‌സിലെ ഗവേഷണ ഡയറക്ടര്‍ സാറാ ബ്രൈനര്‍ പറഞ്ഞു.

എന്നാല്‍ ഹാരിസിന്റെ പ്രചാരണം ഇതെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. പ്രസിഡന്‍ഷ്യല്‍ പ്രചാരണങ്ങള്‍ അവരുടെ സെപ്റ്റംബറിലെ ധനസമാഹരണത്തിന്റെയും ചെലവുകളുടെയും മുഴുവന്‍ വിശദാംശങ്ങളും ഈ മാസം അവസാനം ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യും.


പണ ലഭ്യതയുടെ കുതിച്ചുചാട്ടം ട്രംപിന്റെ പ്രചാരണം ശേഖരിച്ച തുകയെ മറികടക്കാന്‍ ഹാരിസിനെ സഹായിച്ചു. ജൂലൈ തുടക്കത്തിനും സെപ്റ്റംബര്‍ അവസാനത്തിനും ഇടയിലുള്ള മൂന്ന് മാസങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ഏകദേശം 430 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി ട്രംപിന്റെ ടീം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ നിരക്കില്‍, മുന്‍ പ്രസിഡന്റിന് 2020 ലെ പ്രചാരണ വേളയില്‍ ഉയര്‍ത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടാന്‍ പോലും പാടുപെടേണ്ടി വരുമെന്ന് ഓപ്പണ്‍സീക്രട്ട്‌സിന്റെ ഗവേഷകര്‍ ഈ ആഴ്ച ഒരു റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു.

സമ്പന്നരായ റിപ്പബ്ലിക്കന്‍മാര്‍ ധനസഹായം നല്‍കുന്ന സൂപ്പര്‍ പിഎസികള്‍ സാമ്പത്തിക വിടവ് നികത്താന്‍ ട്രംപിനെ സഹായിക്കുന്നുണ്ട്. ട്രംപ് സഖ്യത്തിലുള്ള സൂപ്പര്‍ പിഎസി, മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍, ഇന്‍ക്, പ്രസിഡന്‍ഷ്യല്‍ മത്സരത്തിലെ ബാഹ്യ ചെലവുകള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍ ലോകത്തിലെ ഏറ്റവും ധനികനും ട്രംപിന്റെ പ്രമുഖ പിന്തുണക്കാരനുമായ എലോണ്‍ മസ്‌കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സൂപ്പര്‍ പിഎസി ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിനായി 79 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചു.

ഹാരിസിന്റെ ഒരു ബില്യണ്‍ ഡോളറിന്റെ കണക്ക് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എന്‍ബിസി ന്യൂസാണ്.