തീക്കട്ടയില്‍ ഉറുമ്പരിച്ചു! യു.എസ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിമിന്റെ ബാഡ്ജും 3,000 ഡോളറും അടങ്ങിയ ബാഗ് കള്ളന്‍ കൊണ്ടുപോയി

തീക്കട്ടയില്‍ ഉറുമ്പരിച്ചു! യു.എസ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിമിന്റെ ബാഡ്ജും 3,000 ഡോളറും അടങ്ങിയ ബാഗ് കള്ളന്‍ കൊണ്ടുപോയി


വാഷിംഗ്ടണ്‍: സുരക്ഷയുടെ ചുമതലയുള്ള ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമിന്റെ പാസ്‌പോര്‍ട്ട്, ഡിപ്പാര്‍ട്ട്‌മെന്റ് സെക്യൂരിറ്റി ബാഡ്ജ്, 3,000 ഡോളര്‍ പണം എന്നിവ അടങ്ങിയ ഹാന്‍ഡ്ബാഗ് ഞായറാഴ്ച രാത്രി വാഷിംഗ്ടണിലെ ഒരു റസ്‌റ്റോറന്റില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി വകുപ്പ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാവിലെ വൈറ്റ് ഹൗസ് ഈസ്റ്റര്‍ എഗ് റോളില്‍ മോഷണം നടന്നതായി ശ്രീമതി നോയിമും സ്ഥിരീകരിച്ചു.

വകുപ്പ് വിശദാംശങ്ങള്‍ നല്‍കിയില്ല, പക്ഷേ ക്രിസ്റ്റി നോയിമിന്റെ ബാഗില്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ്, മരുന്നുകള്‍, അപ്പാര്‍ട്ട്‌മെന്റ് താക്കോലുകള്‍, ബ്ലാങ്ക് ചെക്കുകള്‍ എന്നിവയും ഉണ്ടായിരുന്നതായി വിശദീകരിക്കുന്ന ഒരു സിഎന്‍എന്‍ റിപ്പോര്‍ട്ട് വസ്തുതാപരമാണെന്ന്  വകുപ്പ് സ്ഥിരീകരിച്ചു.

'ക്രിസ്റ്റിയും കുടുംബാംഗങ്ങളും അവരുടെ കുട്ടികളും പേരക്കുട്ടികളും ഉള്‍പ്പെടെ ഈസ്റ്റര്‍ ആഗോഷവുമായി ബന്ധപ്പെട്ട് പട്ടണത്തിലായിരുന്നുവെന്ന് വകുപ്പ് ഇമെയില്‍ വഴി പറഞ്ഞു. 'പണം നഷ്ടപ്പെട്ടതിനാല്‍കാര്‍ഡ് ഉപയോഗിച്ചാണ് അവര്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റിയതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി.