ഷിക്കാഗോ: റിപ്പബ്ലിക്കന്‍ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപിനെ കൊല്ലുമെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് 57 കാരനായ ട്രെന്റ് ഷ്‌നൈഡര്‍ എന്നയാള്‍ക്കെതിരെ  ഫെഡറല്‍ അധികാരികള്‍ ക്രിമിനല്‍ കുറ്റപത്രം ചുമത്തി.
ഒക്‌ടോബര്‍ 16-ന് ഷ്‌നൈഡര്‍ സെല്‍ഫി രീതിയിലുള്ള ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും, 'ഞാന്‍ തോക്കുകള്‍ കണ്ടെത്തും. ഞാനാണ് കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുക' എന്ന് ആജ്ഞാപിച്ച് പറഞ്ഞതായും ഫെഡറല്‍ കുറ്റപത്രത്തില്‍ പറയുന്നു. വീഡിയോയില്‍ മറ്റൊരു ഭാഗത്ത് 'നിങ്ങള്‍ മരിക്കണം, പ്രത്യേകിച്ച് ട്രംപ് '  എന്ന തരത്തിലുള്ള പ്രസ്താവനകളും ഉണ്ടായതായാണ് പരാതിയില്‍ രേഖപ്പെടുത്തിയത്. 
വീഡിയോയ്ക്ക് താഴെ ചേര്‍ത്ത ക്യാപ്ഷനില്‍ 'THIS IS NOT A THREAT!!! - My House Auction date is 11.04.2025 @realDonaldTrump SHOULD BE EXECUTED!!!' എന്ന എഴുത്തും ഉണ്ടായിരുന്നുവെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു.
ഒക്‌ടോബര്‍ 16-നും 21-നും ഇടയില്‍ അതേ വീഡിയോയും ക്യാപ്ഷനും ഏകദേശം 18 തവണ വീണ്ടും പോസ്റ്റ് ചെയ്തതായും പരാതി പറയുന്നു. വീഡിയോ കണ്ട് ആശങ്കാകുലനായ ഫ്‌ളോറിഡയിലെ ഒരു പൗരന്‍ ഒക്‌ടോബര്‍ 16-ന് അധികൃതരെ അറിയിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അറസ്റ്റിനു പിന്നാലെ ഷിക്കാഗോ ഫെഡറല്‍ കോടതി ഷ്‌നൈഡറെ ഫെഡറല്‍ കസ്റ്റഡിയില്‍ നിലനിര്‍ത്താന്‍ ഉത്തരവിട്ടു. പ്രതിക്ക് അടുത്തതായി കസ്റ്റഡി വാദം കേള്‍ക്കല്‍ വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. പരമാവധി അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തിട്ടുള്ളതെന്ന് യുഎസ് അറ്റോര്‍ണിയുടെ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് ഇല്ലിനോയ് വക്താക്കള്‍ അറിയിച്ചു.
ട്രംപിനെ കൊല്ലുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഭീഷണി ; 57 കാരന്‍ അറസ്റ്റില്‍
                                
                        
