ഇസ്രയേലിന്റെ യുദ്ധക്കൊതിക്കെതിരെ യുഎസ് യൂണിവേഴ്‌സിറ്റികളില്‍ പ്രതിഷേധം ശക്തമാകുന്നു

ഇസ്രയേലിന്റെ യുദ്ധക്കൊതിക്കെതിരെ യുഎസ് യൂണിവേഴ്‌സിറ്റികളില്‍ പ്രതിഷേധം ശക്തമാകുന്നു


ഓസ്റ്റിന്‍: ഗാസയുമായുള്ള ഇസ്രയേലിന്റെ യുദ്ധത്തെച്ചൊല്ലി നിരവധി യുഎസ് യൂണിവേഴ്‌സിറ്റി കാമ്പസുകളിലുടനീളമുള്ള ജനകീയ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാരെ പോലീസ് അടിച്ചമര്‍ത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊളംബിയ സര്‍വകലാശാലയില്‍ ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പ്രക്ഷോഭം ഇപ്പോള്‍ ഐവി ലീഗ് സ്‌കൂളുകളായ ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് സര്‍വകലാശാലകളിലേക്കെങ്കിലും വ്യാപിച്ചിരിക്കുകയാണ്.

100 സ്റ്റേറ്റ് ട്രൂപ്പര്‍മാര്‍ സംഭവസ്ഥലത്ത് എത്തിയതിന് ശേഷം 20 ഓളം വിദ്യാര്‍ത്ഥികളെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ ഓസ്റ്റിന്‍ കാമ്പസില്‍ തടഞ്ഞുവച്ചു. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ ഒരു ഫലസ്തീനിയന്‍ വിദ്യാര്‍ത്ഥി സംഘാടകനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമാനമായ രംഗങ്ങളാണ് ഉണ്ടായത്.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസുകാര്‍ ബാറ്റണ്‍ പുറത്തെടുക്കുന്നത് കാണിക്കുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹാര്‍വാര്‍ഡില്‍ യൂണിവേഴ്‌സിറ്റി യാര്‍ഡിലേക്കുള്ള പ്രവേശനം ഐഡി ഉടമകള്‍ക്ക് മാത്രം പരിമിതപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം, പാലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ ക്യാമ്പസിലേക്ക് ഇരച്ചുകയറി.