കാണാതായ സഹോദരങ്ങളെ കാലിഫോര്‍ണിയ ഹൈവേയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ സഹോദരങ്ങളെ കാലിഫോര്‍ണിയ ഹൈവേയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തി


കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് രണ്ട് സഹോദരന്മാരുടെ മൃതദേഹങ്ങള്‍ മൂന്ന് ആഴ്ചകള്‍ക്ക് ശേഷം കണ്ടെത്തി.

ജൂണ്‍ 25 ന് കാലിഫോര്‍ണിയയിലെ സ്‌റ്റേറ്റ് റൂട്ട് 166 ഹൈവേയ്ക്ക് സമീപം തകര്‍ന്ന വാഹനത്തില്‍ നിന്നാണ് 61 കാരനായ ജെയിംസ് ഫുള്ളറുടെയും സഹോദരന്‍ എറിക്കിന്റെയും (60) മൃതദേഹങ്ങള്‍ കണ്ടെത്തിയത്
 
ജൂണ്‍ 6 ന് പ്രാദേശിക സമയം, ഉച്ചകഴിഞ്ഞ് 3:00 മണിയോടെ ജെയിംസ് ഫുള്ളര്‍ (61), സഹോദരന്‍ എറിക് (60) എന്നിവര്‍ കുയാമയില്‍ നിന്ന് ഡോക്ടറുടെ അപ്പോയിന്റ്‌മെന്റിനായി ഏകദേശം 130 മൈല്‍ അകലെയുള്ള സാന്താ മരിയയിലേക്ക് കാറില്‍ പോകാന്‍ പുറപ്പെട്ടതാണ്. എന്നാല്‍ അവര്‍ എത്തിയില്ല. പിന്നീട് ഇവരെ കാണാതായതായി കുടുംബം റിപ്പോര്‍ട്ട് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു.

'അന്നുമുതല്‍, അവരുടെ രണ്ട് ഫോണുകളിലും ബന്ധപ്പെടാന്‍ കഴിയുന്നില്ല  എല്ലാ കോളുകളും നേരിട്ട് വോയ്‌സ്‌മെയിലിലേക്കാണ് പോകുന്നത്.  അതിനുശേഷം അവരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല,' ജെയിംസിന്റെ മകള്‍ ക്രിസ്റ്റല്‍ സ്‌കോട്ട് എഴുതി. ആ സമയത്ത് പുരുഷന്മാര്‍ ഒരു നീല 1998 ജിഎംസി ടു ഡോര്‍ ട്രക്കിലാണ് യാത്ര ചെയ്തത്.

ജൂണ്‍ 25 ന് രാവിലെ 10:30 ഓടെ, കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (കാല്‍ട്രാന്‍സ്) ജീവനക്കാരന്‍ ഓള്‍ഡ് സിയറ മാഡ്രെ റോഡിന് സമീപമുള്ള സ്‌റ്റേറ്റ് റൂട്ട് 166 ന് സമീപം സംഭവസ്ഥലത്ത് 'ഒരു ഒരു മറിഞ്ഞ വാഹനം കണ്ടെത്തിയതായി കാലിഫോര്‍ണിയ ഹൈവേ പട്രോളിനെ ഉദ്ധരിച്ച് ലോസ് ഏഞ്ചല്‍സ് ടൈംസും കെഎസ്ബിവൈ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.

ജെയിം, എറിക് എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചതെന്ന് കുടുംബം സ്ഥിരീകരിച്ചു. മൃതദേഹങ്ങളുടെ ഐഡന്റിറ്റി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.