വാഷിംഗ്ടണ്‍: ട്രംപിന് അനുകൂലമായ ഒരു സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക് പ്രതിമാസം 45 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് കോടീശ്വരന്‍ എലോണ്‍ മസ്‌ക് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പിന്തുണച്ച് ജൂലൈയില്‍ അമേരിക്ക പിഎസിയിലേക്ക് തന്റെ സംഭാവനകള്‍ നല്‍കാന്‍ പദ്ധതിയിട്ടിരുന്നതായി മസ്‌ക് സൂചിപ്പിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വ്യവസായിയെ ഗ്രൂപ്പ് തിങ്കളാഴ്ച ഫയലിംഗില്‍ പട്ടികപ്പെടുത്തിയിട്ടില്ല.
ലോണ്‍സ്ഡേല്‍ എന്റര്‍പ്രൈസസും വിങ്ക്‌ലെവോസ് ട്വിന്‍സും അമേരിക്ക പിഎസിക്ക് സംഭാവന നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. ലോണ്‍സ്ഡേല്‍ ഒരു മില്യണ്‍ ഡോളറും കാമറൂണും ടൈലര്‍ വിങ്ക്‌ലെവോസും 250,000 ഡോളറും സംഭാവന നല്‍കി.
ഇതുമായി ബന്ധപ്പെട്ട് റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിന് മസ്‌ക്കും ലോണ്‍സ്ഡെയ്ലും പ്രതികരിച്ചില്ല.
ശനിയാഴ്ച പ്രചാരണ റാലിക്കിടെ ട്രംപിന്റെ ചെവിയില്‍ വെടിയേറ്റതിന് പിന്നാലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ അംഗീകരിക്കുന്നതായി മസ്‌ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഈ നീക്കം വലതുപക്ഷ രാഷ്ട്രീയത്തിലേക്കുള്ള മസ്‌കിന്റെ മാറ്റത്തെ ഉറപ്പിക്കുകയും നവംബര്‍ അഞ്ചിലെ തെരഞ്ഞെടുപ്പില്‍ വൈറ്റ് ഹൗസിലേക്ക് മടങ്ങാനുള്ള ശ്രമത്തില്‍ ട്രംപിന് മികച്ച പിന്തുണ നല്‍കുകയും ചെയ്യുന്നു.
