ന്യൂയോര്‍ക്ക് മേയര്‍ ഔദ്യോഗിക വസതിയില്‍ ദീപാവലി ആഘോഷിച്ചു

ന്യൂയോര്‍ക്ക് മേയര്‍ ഔദ്യോഗിക വസതിയില്‍ ദീപാവലി ആഘോഷിച്ചു


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ഔദ്യോഗിക വസതിയില്‍ ദീപാവലി ആഘോഷമൊരുക്കി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ ഫ്‌ളഷിങിലെ ശ്രീ സ്വാമിനാരായന്‍ ക്ഷേത്രത്തില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു.

നഗരത്തിന്റെ സാംസ്‌കാരിക- സാമ്പത്തിക വികസനത്തില്‍ ഇന്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെ മേയര്‍ പ്രശംസിച്ചു. കോണ്‍സുലേറ്റ് ജനറലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ജയേഷ് ഭായ് ഹര്‍ഷ് ദീപാവലി ആശംസകള്‍ നേര്‍ന്നു.

തലഹസിയില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സലും ചാന്‍സറി മേധാവിയും പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സജീവ സാന്നിധ്യത്തിലായിരുന്നു ആഘോഷം.

ഹ്യൂസ്റ്റണില്‍ മേയര്‍ ജോണ്‍ ജോണ്‍ വിറ്റ്‌മെയര്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡിസി മഞ്ജുനാഥ് എന്നിവര്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കാളികളായി.