മോസ്കോ: യു എസുമായുളള ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ. ഇരുരാഷ്ട്രങ്ങളും തമ്മിലുളള നയതന്ത്രബന്ധത്തിൽ സ്ഥിരത കൈവരുന്നതായും മിൻസ് കിൽ വാർത്താ സമ്മേളനത്തിൽ പുടിൻ പറഞ്ഞു.
യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച പുടിൻ അദ്ദേഹത്തോട് അതിയായ ആദരവുണ്ടെന്നും ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും പറഞ്ഞു.
നയതന്ത്രബന്ധത്തിന്‍റെ കാര്യത്തിൽ എല്ലാ വിഷയങ്ങളിലും തീരുമാനമായിട്ടില്ലെങ്കിലും ആദ്യ ചുവടുകൾ വെച്ച് കഴിഞ്ഞുവെന്നും പുട്ടിൻ കൂട്ടിച്ചേർത്തു.
പുടിൻ മികച്ച ചില പ്രസ്താവനകൾ നടത്തിയെന്നും അദ്ദേഹം യു എസിനെ ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.