റിയാദ് : ജിദ്ദയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് കാബിന് മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്. കാബിന് മാനേജര്‍ മുഹ്സിന് അല്‍സഹ്റാനി ആണ് മരിച്ചത്. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് കാബിന് മാനേജരുടെ മരണത്തിനു കാരണമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ തന്നെ സഹപ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
തുടര്‍ന്ന് വിമാനം അടിയന്തരമായി കെയ്റോ വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം തിരിച്ചെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
കാബിന് മാനേജരുടെ മരണത്തില്‍ സൗദി എയര്‍ലൈന്‍സ് അനുശോചിച്ചു.
'അല്‍ സഹ്റാനി ജോലിയോടുള്ള ആത്മാര്‍ത്ഥതയിലും അച്ചടക്കത്തിനും ഒരു മാതൃകയാണെന്നും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വളരെയധികം ബഹുമാനിച്ചിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ അസാധാരണ സാഹചര്യത്തിലും പരമാവധി ഉത്തരവാദിത്തത്തോടെ വിമാനയാത്ര പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച ജീവനക്കാരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുവെന്നും സൗദി എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
സൗദി എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് കാബിന് മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു
