ഫിലഡെല്‍ഫിയ: യു എസ് മുന്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന ഒരു യു എസ് സീക്രട്ട് സര്‍വീസ് ഏജന്റ് അബദ്ധത്തില്‍ തന്റെ കാലില്‍ വെടിവെച്ചതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഫിലഡെല്‍ഫിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ 1 പി ഐ എ വേ ആക്‌സസ് പോയിന്റിന് സമീപമാണ് സംഭവം. ഏജന്റ് ഒരു ഷെവര്‍ലെ എസ്യുവിക്കുള്ളിലായിരുന്നു.
വെടിയേറ്റ ഏജന്റിനെ ഉടന്‍ പെന്‍ പ്രസ്ബിറ്റേറിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
