വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഭീഷണിയുടെ പേരില്‍ ചൈനീസ് റൗട്ടര്‍ നിര്‍മാതാക്കളായ ടിപി- ലിങ്കിന്റെ ഉപകരണങ്ങള്‍ യു എസ് അധികൃതര്‍ നിരോധിക്കാനൊരുങ്ങുന്നു. വിശ്വസനീയമായ സ്രോതസ്സുകളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വാണിജ്യം, പ്രതിരോധം, നീതിന്യായ വകുപ്പുകള്‍ ടി പി ലിങ്കുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. യു എസിലെ ഭവന- ചെറുകിട റൗട്ടര്‍ വിപണിയുടെ 65 ശതമാനവും ടി പി ലിങ്കാണ് സ്വന്തമാക്കിയത്.
ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകളും പ്രതിരോധ വകുപ്പിന്റെ വിതരണക്കാരും ഉള്‍പ്പെടെയുള്ള പാശ്ചാത്യ ലക്ഷ്യങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ആയിരക്കണക്കിന് ടിപി-ലിങ്ക് റൗട്ടറുകള്‍ തങ്ങള്‍ക്ക് അനുയോജ്യമാക്കിയതായി ഒക്ടോബറില്‍ മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ റൗട്ടറുകള്‍ പ്രതിരോധ വകുപ്പും നാസയും ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളിലുടനീളം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടിപി-ലിങ്കിന്റെ വില ഗണ്യമായി കുറയുന്നത് ഫെഡറല്‍ കുത്തക വിരുദ്ധ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.