ഗാസയിലെ ഇസ്രയേല്‍ ബോംബാക്രമണത്തെ ക്രൂരതയെന്ന് വിശേഷിപ്പിച്ച് മാര്‍പാപ്പ; ഇരട്ടത്താപ്പെന്ന് ഇസ്രയേല്‍

ഗാസയിലെ ഇസ്രയേല്‍ ബോംബാക്രമണത്തെ ക്രൂരതയെന്ന് വിശേഷിപ്പിച്ച് മാര്‍പാപ്പ; ഇരട്ടത്താപ്പെന്ന് ഇസ്രയേല്‍


വത്തിക്കാന്‍: ഗാസയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പ രംഗത്തുവന്നതിനു പിന്നാലെ പോപ്പിന്റേത് ഇരട്ടത്താപ്പെന്ന് വിമര്‍ശിച്ച് ഇസ്രയേല്‍. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇത് ക്രൂരതയാണെന്ന്  പരാമര്‍ശം നടത്തി മാര്‍പ്പാപ്പ രംഗത്തെത്തിയത്.

പാപ്പയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി ഇസ്രായേലുമെത്തി. പാപ്പയുടേത് ഇരട്ടത്താപ്പ് എന്നാണ് ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചത്.

'ഇന്നലെ, കുട്ടികളെ ബോംബിട്ടു. ഇത് ക്രൂരതയാണ്, ഇത് യുദ്ധമല്ല-വത്തിക്കാനില്‍ സംസാരിച്ച മാര്‍പാപ്പ ദുഖത്തോടെ പറഞ്ഞു.  'വാഗ്ദാനം ചെയ്തതുപോലെ ജറുസലേമിലെ പാത്രിയര്‍ക്കീസിനെ ഗാസയിലേക്ക് അനുവദിക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതായും അദ്ദേഹം വിമര്‍ശിച്ചു.

ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചു

മാര്‍പ്പാപ്പയുടെ അഭിപ്രായങ്ങള്‍ 'പ്രത്യേകിച്ചും നിരാശാജനകമാണ്' എന്ന് ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു, 'ജിഹാദി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ വിശാലമായ പശ്ചാത്തലത്തില്‍ നിന്ന് മാറിയാണ് മാര്‍പാപ്പ പ്രതികരിക്കുന്നത്. ഒക്ടോബര്‍ 7 ന് ആരംഭിച്ച ഒരു ബഹുമുഖ യുദ്ധമാണിതെന്നും ഇസ്രായേല്‍ ഓര്‍മ്മിപ്പിച്ചു.

പോപ്പിന്റെ നിലപാട് ഇരട്ടത്താപ്പെന്ന് സൂചിപ്പിച്ച ഇസ്രയേല്‍ ജൂത ഭരണകൂടത്തില്‍ നിന്നും അവിടത്തെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടലുമാകും ഉണ്ടാവുകയെന്നും വ്യക്തമാക്കി.

 കുട്ടികളെ പരിചയായി ഉപയോഗിക്കുകയും ശിശുക്കള്‍ ഉള്‍പ്പെടെയുള്ളവരെ 400 ദിവസത്തിലധികം ബന്ദികളാക്കുകയും ചെയ്യുന്ന ഹമാസിലാണ് യഥാര്‍ത്ഥ ക്രൂരത എന്ന് ഇസ്രായേല്‍ വാദിച്ചു.


'ഇസ്രായേലി കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കുട്ടികളുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളാണ് ക്രൂരത ചെയ്യുന്നത്. ഒരു കുഞ്ഞും കുട്ടികളും ഉള്‍പ്പെടെ 100 പേരെ തീവ്രവാദികള്‍ 442 ദിവസത്തേക്ക് ബന്ദികളാക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുകയാണെന്നും, ഇസ്രായേലി പ്രസ്താവനയില്‍ പറഞ്ഞു.

2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ 1,208 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിനെ ഇത് സൂചിപ്പിക്കുന്നു, ഇതാണ് ഗാസയിലെ നിലവിലെ യുദ്ധത്തിന് കാരണമായത്.  

ആക്രമണത്തില്‍ സാധാരണക്കാര്‍ കുടുങ്ങി

ഗാസയുടെ വടക്കന്‍ മേഖലയില്‍ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളടക്കം 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് തീവ്രവാദ സംഘടനയുടെ സൈനിക ഘടനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തീവ്രവാദികള്‍ ഉണ്ടെന്നും പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഐ. ഡി. എഫ് സൈനികര്‍ക്ക് ഭീഷണിയാണെന്നും ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.

 'പ്രാഥമിക പരിശോധന പ്രകാരം, ആക്രമണത്തില്‍ നിന്നുള്ള മരണസംഖ്യ ഐ. ഡി. എഫിന്റെ കൈവശമുള്ള വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യയെ ചോദ്യം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.

14 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ ഗാസയില്‍ കുറഞ്ഞത് 45,206 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ കണക്കുകള്‍ വിശ്വസനീയമാണെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കിയിട്ടുണ്ട്.

മാര്‍പ്പാപ്പയുടെ കടുത്ത നിലപാട്

88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തിനായി നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അടുത്തിടെ ഉറച്ച നിലപാട് സ്വീകരിച്ചു. നവംബറില്‍, ഹോളി സീയുടെ നിഷ്പക്ഷതയുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് 'പലസ്തീനില്‍''ആക്രമണകാരിയുടെ അഹങ്കാരത്തിന് 'അദ്ദേഹം ഇസ്രായേലിനെ വിമര്‍ശിച്ചു.

ഒരു പുതിയ പുസ്തകത്തില്‍, ഗാസയിലെ സാഹചര്യം വംശഹത്യയുടെ നിര്‍വചനം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും പാപ്പാ നിര്‍ദ്ദേശിച്ചു. ഈ അവകാശവാദം ഇസ്രായേല്‍ ശക്തമായി തള്ളിക്കളഞ്ഞു. 2013ല്‍ വത്തിക്കാന്‍ പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.