ഡാളസ്: ഷിക്കാഗോയില്‍ നിന്ന് സിയാറ്റിലിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ 22 കാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച മലയാളിയെ അറസ്റ്റുചെയ്തു. മലയാളിയായ ചെറിയാന്‍ എബ്രഹാം എന്ന 55 കാരനാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാള്‍ക്ക് വിമാനക്കമ്പനി വിമാന കമ്പനി യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഡാളസ് നിവാസിയായ ഇയാള്‍ വിമാനയാത്രയ്ക്കിടെ സഹയാത്രികയെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്നത്.
ലൈംഗിക പീഡനത്തിന് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റം ചുമത്തിയാണ് ചെറിയാന്‍ എബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് കുറ്റാരോപിതന്റെയോ അയാളുടെ അഭിഭാഷകന്റെയോ ബന്ധുക്കളുടെയോ പ്രതികരണം ലഭിച്ചിട്ടില്ല.
എബ്രഹാമിന് ഇനി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ പറക്കാന്‍ അനുവാദമില്ലെന്ന് കമ്പനി വക്താവ് ഒരു ഇമെയിലില്‍ സന്ദേശത്തില്‍ പറഞ്ഞു.
'ഞങ്ങളുടെ ഉപഭോക്താക്കളുടെയും ടീം അംഗങ്ങളുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന,' അവര്‍ പറഞ്ഞു. 'ഞങ്ങള്‍ ഈ വിഷയം വളരെ ഗൗരവമായി എടുക്കുകയും അതിന്റെ അന്വേഷണത്തില്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു.
മാര്‍ച്ച് 18ന് രാത്രി 8.27 ന് ഷിക്കാഗോയില്‍ നിന്ന് സീടാക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം 2076 ല്‍വെച്ചാണ് പീഡന ശ്രമം ഉണ്ടായതെന്ന് തിങ്കളാഴ്ച സിയാറ്റില്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. നാല് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്ര ആരംഭിച്ച് ഏകദേശം 2.5 മണിക്കൂര്‍ കഴിഞ്ഞ്, ജനാല ഭാഗത്തുള്ള സീറ്റ് 20അയില്‍ിരിക്കുകയായിരുന്ന എബ്രഹാം പരാതിക്കാരി ശരീരത്തിലും വസ്ത്രത്തിലും കൈവെച്ച് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതി. തന്റെ ബാഗ് നേരെയാക്കാനും എടുക്കാമനുമെല്ലാമുള്ള ശ്രമത്തിന്റെ മറവിലായിരുന്നു പീഡന ശ്രമം. അടുത്തിരുന്ന യാത്രക്കാര്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തിന് ഇരയായ യുവതി ആദ്യമെല്ലാം എബ്രഹാമിന്റെ സ്പര്‍ശനം ആക്‌സമികമാണെന്നാണ് കരുതിയത്. എന്നാല്‍കരുതിക്കൂട്ടിയുള്ളതാണ് ഉപദ്രവം എന്നു മനസിലായതിനെതുടര്‍ന്ന് യുവതി എഴുന്നേറ്റ് എബ്രഹാമിനെ ചോദ്യം ചെയ്യുകയും ഫ്‌ളൈറ്റിലെ ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു. ഇതെതുടര്‍ന്ന് ജീവനക്കാര്‍ യുവതിയെ മറ്റൊരു സീറ്റിലേക്ക് മാറ്റി. പിന്നീട് പോലീസില്‍ പരാതി നല്‍കി. താന്‍ ഇത്തരത്തില്‍ മറ്റാരോടും പെരുമാറിയിട്ടില്ല എന്നാണ് പോലീസിനോട് ഇയാള്‍ പറഞ്ഞതെങ്കിലും ഇയാളുടെ പേരില്‍ സമാനമായ മറ്റു രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി കണ്ടെത്തി.