മിസോറിയിൽ സ്കൈഡൈവിം​ഗ് വിമാനം തകർന്ന് 12 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു

മിസോറിയിൽ സ്കൈഡൈവിം​ഗ് വിമാനം തകർന്ന് 12 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു


മിസോറി: യു.എസിലെ മിസോറിയില്‍ സ്‌കൈ ഡൈവിംഗ് വിമാനം തകര്‍ന്ന് 12 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു. മിസോറി സംസ്ഥാനത്തിലെ ബട്ട്‌ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് ഞായറാഴ്ച സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്നുവീണത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. 

ടേക്ക് ഓഫിന് പിന്നാലെ ആവശ്യമായ ഉയരത്തിലേക്ക് എത്താൻ സ്കൈഡൈവ് കാൻസസ് സിറ്റി എന്ന സ്വകാര്യ കമ്പനിയുടെ സിംഗിൾ എഞ്ചിൻ ടർബോപ്രോപ്പ് വിമാനത്തിന് സാധിക്കാതെ വരികയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും മാരകമായ സ്കൈഡൈവിംഗ് വിമാനാപകടങ്ങളിൽ ഒന്നാണിത്. കാൻസസ് സിറ്റിക്ക് സമീപമുള്ള ബട്‌ലർ നഗരത്തിൽ രാവിലെ 11:30 ഓടെയാണ് സംഭവം നടന്നത്. റൺവേയിൽ നിന്നും പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന് ആവശ്യമായ ഉയരം കൈവരിക്കാൻ സാധിച്ചില്ല. തുടർന്ന് വിമാനം പെട്ടെന്ന് ഇടത്തോട്ട് തിരിഞ്ഞ് റൺവേയിൽ നിന്ന് ഏകദേശം 300 യാർഡ് അകലെയുള്ള പുൽമേട്ടിലേക്ക് മൂക്കുകുത്തി വീഴുകയായിരുന്നുവെന്നും വിമാനത്താവള അധികൃതർ വിശദമാക്കുന്നു. 

വിമാനത്താവളത്തിന്റെ ഭാഗമായ ഒരു വയലിലാണ് വിമാനം തകര്‍ന്നുവീണത്. നാഷ്ണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ടേരേഷനും അന്വേഷണം ആരംഭിച്ചു.കാന്‍സാസ് നഗരത്തില്‍ നിന്നും ഏകദേശം 66 മൈല്‍ അകലെയാണ് ബട്‌ലര്‍ നഗരം സ്ഥിതി ചെയ്യുന്നത്.

അപകടത്തില്‍പ്പെട്ട വിമാനം പസഫിക് എയറോ സ്‌പേസ് പി-750 വിമാനമാണെന്നു എഫ്.എ.എ സ്ഥിരീകരിച്ചു.അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനിടെ ബട്ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് ഞായറാഴ്ച ഉച്ചയ്ക്ക് അടച്ചതായി അധികൃതര്‍ അറിയിച്ചു.