അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് പുതുജീവൻ? പാകിസ്താനിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയെന്ന് ട്രംപ്

അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് പുതുജീവൻ? പാകിസ്താനിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയെന്ന് ട്രംപ്


വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പുതിയ സമാധാന ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനകം നടക്കാനിടയുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്  സൂചന നൽകി. പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദ് അടുത്ത ചർച്ചകൾക്ക് വേദിയാകാമെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും മന്ദഗതിയിലാണ് എന്ന് ദി ന്യൂയോർക്ക് പോസ്റ്റ്- ന് നൽകിയ ഫോൺ അഭിമുഖത്തിൽ ആദ്യം ട്രംപ് വ്യക്തമാക്കി. എന്നാൽ പിന്നീട് നടത്തിയ സംഭാഷണത്തിൽ പാകിസ്താനിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പാകിസ്താൻ സൈന്യാധിപൻ അസിം മുനീറിന്റെ ഇടപെടലാണ് ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിക്കുന്നതിലും മുനീറിന്റെ പങ്ക് പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു.

ഇതിനിടെ, ഇറാനുമായി നടക്കുന്ന ചർച്ചകളിലെ പ്രധാന വിഷയം ആണവ പദ്ധതി തന്നെയാണ്. ഇറാൻ 20 വർഷത്തേക്ക് യൂറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കണമെന്ന് അമേരിക്ക നിർദേശിച്ചെന്ന റിപ്പോർട്ടുകളോട് ട്രംപ് അസംതൃപ്തി രേഖപ്പെടുത്തി. ആണവായുധം ഉണ്ടാകാൻ ഇറാനെ അനുവദിക്കില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു.

 ഇറാൻ ചില വിഷയങ്ങളിൽ ഇളവ് കാണിച്ചിട്ടുണ്ടെന്ന് പാകിസ്താൻ ഭാഗത്ത് നിന്ന് ചർച്ചകൾക്ക് സഹായം ചെയ്യുന്ന ഉദ്യോഗസ്ഥർ സൂചിപ്പിച്ചെങ്കിലും, അതിനെ 'കീഴടങ്ങൽ' ആയി കാണിക്കാത്ത രീതിയിൽ കരാർ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

അതേസമയം,ഉപരോധം കൊണ്ടോ സമ്മർദ്ദം കൊണ്ടോ നിലപാട് മാറ്റില്ലെന്നും, യൂറേനിയം സമ്പുഷ്ടീകരണം നിർത്തൽ അംഗീകരിക്കില്ലെന്നും  ഇറാൻ പ്രതിനിധികൾ വ്യക്തമാക്കി.