കില്ലീനിലെ മിഡില്‍ സ്‌കൂളില്‍ സംഘര്‍ഷം വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

കില്ലീനിലെ മിഡില്‍ സ്‌കൂളില്‍ സംഘര്‍ഷം  വിദ്യാര്‍ത്ഥിനി  കുത്തേറ്റ് മരിച്ചു


കില്ലീനിന്‍ (ടെക്‌സസ്): റോയിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ കുത്തേറ്റ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ടെക്‌സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡില്‍ സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

 രാവിലെ 11:25 ഓടെ, രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഒരു വഴക്ക് പൊട്ടിപ്പുറപ്പെടുകയും അത് കത്തിക്കുത്തിലേക്ക് നയിക്കുകയും ചെയ്തതായി  കില്ലീന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ നിന്നുള്ള ഒരു പത്രക്കുറിപ്പില്‍ പറയുന്നു. കില്ലീന്‍ ഐഎസ്ഡി പോലീസ് ക്യാമ്പസിനു സമീപത്തുനിന്ന് പ്രതിയെ പിടികൂടി. ഇപ്പോള്‍ അവന്‍ കസ്റ്റഡിയിലാണ്. സംഭവത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചു.

കുത്തേറ്റ വിദ്യാര്‍ത്ഥിനിയെ അടിയന്തര മെഡിക്കല്‍ സര്‍വീസുകള്‍ , ഏഴ് മിനിറ്റിനുള്ളില്‍   കാള്‍ ആര്‍. ഡാര്‍നാല്‍ ആര്‍മി മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതരമായി മറിവേറ്റ അവളെ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കില്ലീന്‍ പോലീസ് വകുപ്പ് കൊലപാതക കേസ് ചാര്‍ജ് ചെയ്ത്  അന്വേഷണം നടത്തുകയാണ്.

പി പി ചെറിയാന്‍