ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രണ്ട് സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മിര്‍ജവായിസ് ഉമര്‍ ഫാറൂഖ് നേതൃത്വം നല്‍കുന്ന ആക്ഷന്‍ കമ്മിറ്റി, മസ്രൂര്‍ അബ്ബാസ് അന്‍സാരി നേതൃത്വം നല്‍കുന്ന ജമ്മു-കശ്മീര്‍ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നീ സംഘടകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഈ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കാണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അക്രമപ്രേരണ, ഇന്ത്യന്‍ ഭരണകൂടത്തിനെതേരെ വിദ്വേഷം വളര്‍ത്തല്‍, സായുധ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഈ സംഘടനയ്‌ക്കെതിരേ ചുമത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക്.