ചാര്‍ലി കിര്‍ക്ക് വധത്തിന് പിന്നില്‍ ഇമാനുവേല്‍ മാക്രോണിന് പങ്കുണ്ടെന്ന വാദത്തിന് ടെലിഗ്രാം സി ഇ ഒയുടെ പിന്തുണ

ചാര്‍ലി കിര്‍ക്ക് വധത്തിന് പിന്നില്‍ ഇമാനുവേല്‍ മാക്രോണിന് പങ്കുണ്ടെന്ന വാദത്തിന് ടെലിഗ്രാം സി ഇ ഒയുടെ പിന്തുണ


വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകനുമായ ചാര്‍ലി കര്‍ക്ക് വധിക്കപ്പെട്ടതില്‍ ഫ്രാന്‍സിന് പങ്കുണ്ടെന്ന കാന്‍ഡേസ് ഓവന്‍സ് ഉന്നയിച്ച വിവാദ ആരോപണങ്ങള്‍ക്ക് ടെലിഗ്രാം സി ഇ ഒ പാവല്‍ ദുറോവ് പിന്തുണ നല്‍കി. ഫ്രാന്‍സിന്റെ പങ്കാളിത്തത്തെ കുറിച്ചുള്ള ഓവന്‍സിന്റെ അവകാശവാദങ്ങള്‍ വിശ്വാസ്യ യോഗ്യമാണെന്നാണ്  ദുറോവ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോണ്‍ വിവാഹത്തിന് മുന്‍പ് 'പുരുഷനായിരുന്നു' എന്ന വിവാദ ആരോപണമുയര്‍ത്തി വാര്‍ത്തകളിലെത്തിയ ഓവന്‍സ് ഇപ്പോള്‍ മാക്രോണ്‍ ദമ്പതികള്‍ തന്നെ തന്റെ വധശ്രമത്തിന് പിന്നിലെന്ന് ആരോപിച്ചു. ഫ്രഞ്ച് സര്‍ക്കാരിലെ ഒരു 'ഉന്നത ഉദ്യോഗസ്ഥനില്‍' നിന്ന് ഈ വിവരം ലഭിച്ചതാണെന്നും മാക്രോണ്‍ ദമ്പതികള്‍ 'തന്നെ വധിക്കാന്‍ ഉത്തരവിട്ടതായും പണം നല്‍കിയതായും' അവര്‍ അവകാശപ്പെട്ടു.

ചാര്‍ലി കര്‍ക്കിനെ വധിച്ച വ്യക്തി ഫ്രഞ്ച് ഫോറിന്‍ ലെജിയനിലെ 13-ാം ബ്രിഗേഡില്‍ പരിശീലനം നേടിയതാണെന്നും കൂടാതെ ഇതില്‍ നിരവധി രാജ്യങ്ങള്‍ പങ്കെടുത്തിരിക്കുന്നു എന്നുമാണ് ഓവന്‍സ് നടത്തിയ മറ്റൊരു അവകാശവാദം.