വാഷിംഗ്ടണ്‍: ഷിക്കാഗോയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത് തടഞ്ഞ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ അടിയന്തര സ്‌റ്റേ അപേക്ഷ സമര്‍പ്പിച്ചു.
'ഒക്ടോബര്‍ 9ന് ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് ഈ കോടതി പൂര്‍ണ്ണമായും സ്‌റ്റേ ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സോവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ജില്ലാ കോടതി ഏര്‍പ്പെടുത്തിയ നിരോധനം 'പ്രസിഡന്റിന്റെ അധികാരത്തെ ബാധിക്കുകയും ഫെഡറല്‍ ഉദ്യോഗസ്ഥരെയും സ്വത്തുക്കളെയും അനാവശ്യമായി അപകടത്തിലാക്കുകയും ചെയ്യും' എന്ന് സോവര്‍ വാദിച്ചു.
'നാഷണല്‍ ഗാര്‍ഡിന് അതിന്റെ സംരക്ഷണ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന തരത്തില്‍ കേസ് സുപ്രീം കോടതി ഉടന്‍ പരിഗണിക്കണമെന്നും അക്രമത്തിനുള്ള സാധ്യത കണക്കിലെടുത്ത്, നിലവിലെ അപേക്ഷ പരിഗണിക്കുന്നത് വരെ ഈ കോടതി അടിയന്തര സ്‌റ്റേ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം സംസ്ഥാനങ്ങള്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്ന പത്താം ഭേദഗതിയുടെ 'സാധ്യതയുള്ള ലംഘനമാണ് എന്ന് വ്യാഴാഴ്ച, 7ാം സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പാനല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇല്ലിനോയിയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ അനുവാദം തേടി ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍
