യുഎസിലെ കുടിയേറ്റക്കാരെ 'സ്വയം രാജ്യം വിടാന്‍' സഹായിക്കുന്ന ആപ്പ് അവതരിപ്പിച്ച് ട്രംപ് ഭരണകൂടം

യുഎസിലെ കുടിയേറ്റക്കാരെ 'സ്വയം രാജ്യം വിടാന്‍' സഹായിക്കുന്ന ആപ്പ് അവതരിപ്പിച്ച് ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍: നിയമവിരുദ്ധമായി അമേരിക്കയില്‍ തങ്ങുന്ന കുടിയേറ്റക്കാര്‍ക്ക് അറസ്റ്റും തടങ്കലും നേരിടുന്നതിനുപകരം 'സ്വയം നാടുകടക്കാന്‍' അനുവദിക്കുന്ന ഒരു പുതിയ ആപ്പ് ട്രംപ് ഭരണകൂടം തിങ്കളാഴ്ച പുറത്തിറക്കി.

സിബിപി ഹോം എന്നറിയപ്പെടുന്ന യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആപ്പില്‍ രാജ്യം വിട്ടുപോകാന്‍ താപ്പര്യമുള്ളവര്‍ക്ക് അത് സൂചിപ്പിക്കാന്‍ ഒരു ഓപ്ഷന്‍ നല്‍കുമെന്ന് ഏജന്‍സി പറഞ്ഞു.

'സിബിപി ഹോം ആപ്പ് വിദേശികളായ കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ പോകാനും സ്വയം നാടുകടക്കാനുമുള്ള ഓപ്ഷന്‍ നല്‍കുന്നു, അതിനാല്‍ അവര്‍ക്ക് ഭാവിയില്‍ നിയമപരമായി മടങ്ങാനും സ്വപ്‌നം കാണുന്ന അമേരിക്കന്‍ ജീവിതം നേടാനും അവസരം ലഭിച്ചേക്കാം,' ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

യുഎസിലെ റെക്കോര്‍ഡ് എണ്ണം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് റിപ്പബ്ലിക്കനായ ട്രംപ്, പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഭരണത്തിന്റെ തുടക്കത്തില്‍ നാടുകടത്തിയവരുടെ എണ്ണം 2024 സാമ്പത്തിക വര്‍ഷത്തില്‍ ഡെമോക്രാറ്റ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് നടത്തിയ നാടുകടത്തിലിനെക്കാള്‍ പിന്നിലായിരുന്നു.
ട്രംപ് ഭരണകൂടം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ കുടിയേറ്റക്കാരെ നിയമവിരുദ്ധമായി പോകാന്‍ സമ്മര്‍ദ്ദത്തിലാക്കുന്ന മറ്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ട്രംപ് ഭരണകൂടത്തിന്റെ ഒരു ചട്ടപ്രകാരം, നിയമപരമായ പദവിയില്ലാത്ത ആളുകള്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നോ പിഴയോ ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടിവരുമെന്നോ വ്യവസ്ഥയുണ്ട്.

ബൈഡന്റെ കീഴില്‍ ആരംഭിച്ച സിബിപി വണ്‍ എന്നറിയപ്പെടുന്ന ഒരു ആപ്പിന് പകരമായാണ് സിബിപി ഹോം നിലവില്‍ വന്നത്. മെക്‌സിക്കോയിലെ ഒരു ദശലക്ഷം കുടിയേറ്റക്കാര്‍ക്ക് നിയമപരമായ അതിര്‍ത്തി ക്രോസിംഗില്‍ പ്രവേശനം അഭ്യര്‍ത്ഥിക്കാന്‍ ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു സവിശേഷത ബൈഡന്‍ കാലഘട്ടത്തിലെ ആപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അമേരിക്കയിലേക്കുള്ള കൂട്ട കുടിയേറ്റത്തിന്  ഇത് സൗകര്യമൊരുക്കിയെന്നും കുടിയേറ്റക്കാരെ വേണ്ടത്ര പരിശോധിച്ചില്ലെന്നും പറഞ്ഞ് റിപ്പബ്ലിക്കന്‍മാര്‍ ബൈഡന്‍ പ്രോഗ്രാമിനെ വിമര്‍ശിച്ചിരുന്നു.

ട്രംപ് അധികാരമേറ്റ് ഒരു മണിക്കൂറിന് ശേഷം സിബിപി അടച്ചുപൂട്ടിയതോടെ കുടിയേറ്റക്കാരുടെ തീര്‍പ്പാകാത്ത അപേക്ഷകള്‍ കെ്ിക്കിടക്കുകയും കുടുങ്ങിക്കിടക്കുകയും അടുത്ത ഘട്ടങ്ങളെക്കുറിച്ച് ഉറപ്പില്ലാതെ വരികയും ചെയ്തു.