വാഷിംഗ്ടണ്‍: യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വിമര്‍ശിച്ച് ട്രംപ്. പുടിനോടുള്ള അതൃപ്തിയും ട്രംപ് പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുക്രെയ്‌നിലെ യുദ്ധം ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് പലതവണ പറഞ്ഞിരുന്നു.
പുടിനോട് തനിക്ക് സന്തോഷമില്ലെന്നും തനിക്കിപ്പോള്‍ അത്രമാത്രമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും കാരണം അദ്ദേഹം ധാരാളം ആളുകളെ കൊല്ലുന്നുവെന്നും ട്രംപ് പറഞ്ഞു. റഷ്യയ്ക്കെതിരായി കൂടുതല്‍ ഉപരോധങ്ങള്‍ക്കും അദ്ദേഹം തയ്യാറാണെന്ന് കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നിനുള്ള യു എസ് പിന്തുണയെക്കുറിച്ച് സംസാരിച്ച ട്രംപ് പറഞ്ഞത് അവിശ്വസനീയമായ ഉപകരണങ്ങളുടെ ഗുണം അവര്‍ക്ക് ലഭിച്ചുവെന്നാണ്.
ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ ഇറാന്റെ ആണവ സൗകര്യങ്ങള്‍ തകര്‍ത്ത യു എസ് സൈന്യത്തെയും ബി2 ബോംബറുകളെയും പ്രസിഡന്റ് പ്രശംസിച്ചു.
ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിനെക്കുറിച്ചുള്ള 'വ്യാജ റിപ്പോര്‍ട്ടിംഗിന്' മാധ്യമങ്ങളെ വിമര്‍ശിച്ചു. തനിക്ക് എപ്പോഴും മാധ്യമങ്ങളെ നേരിടാന്‍ ഇഷ്ടമാണെന്നും കാരണം നിങ്ങള്‍ ഒരു കൂട്ടം വക്രബുദ്ധിയുള്ള ആളുകളാണെന്ന് പൊതുജനങ്ങള്‍ക്ക് അറിയില്ലെന്നും പറയുകയും മാധ്യമങ്ങള്‍ അവരുടെ പ്രവൃത്തി നേരെയാക്കണമെന്ന് ആവശ്യപ്പെടുകയും മാധ്യമങ്ങളുടെ അംഗീകാരം 17 ശതമാനമായി കുറഞ്ഞെന്നും പറഞ്ഞു.
ടെക്‌സസിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം വെള്ളിയാഴ്ച ടെക്‌സസിലേക്ക് പോകുമെന്ന് ട്രംപ് പറഞ്ഞു.
കാബിനറ്റ് യോഗത്തിന്റെ ഒരു ഭാഗം ട്രംപ് ഇറാനെതിരായ യു എസ് സൈന്യത്തിന്റെ ആക്രമണങ്ങളെ പ്രശംസിക്കുകയും ആക്രമണങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടിംഗിനെ വിമര്‍ശിക്കുകയും ചെയ്തു.