'വഞ്ചന നടന്നില്ലെങ്കില്‍ വിജയിക്കും' ; മസ്‌ക്കിനും കെന്നഡി ജൂനിയറിനും പ്രധാന റോളുകള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ട്രംപ്

'വഞ്ചന നടന്നില്ലെങ്കില്‍ വിജയിക്കും' ; മസ്‌ക്കിനും കെന്നഡി ജൂനിയറിനും പ്രധാന റോളുകള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ട്രംപ്


അരിസോണ: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ എലോണ്‍ മസ്‌കിനും റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിനും 'സ്വാധീനപരമായ പങ്ക്' വഹിക്കാന്‍ കഴിയുമെന്ന് ഡോണള്‍ഡ് ട്രംപ്. വ്യാഴാഴ്ച (ഒക്ടോബര്‍ 31) അരിസോണയില്‍ ടക്കര്‍ കാള്‍സണുമായുള്ള ഒരു അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

മസ്‌ക്കിനെയും കെന്നഡിയെയും നിയമിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ട്രംപിനോട് കാള്‍സണ്‍ നേരിട്ട് ചോദിച്ചപ്പോളാണ് അവര്‍ക്ക് തന്റെ ഭരണത്തില്‍ പങ്കുവഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചത്. റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ തെരഞ്ഞെടുപ്പു നടപടികളുടെ തുടക്കത്തില്‍ ഒരു സ്വതന്ത്ര പ്രസിഡന്‍ഷ്യല്‍ മത്സരം ആരംഭിച്ചെങ്കിലും ഓഗസ്റ്റില്‍ ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് തന്റെ പ്രചാരണം അവസാനിപ്പിച്ചിരുന്നു..

 'ബോബി കെന്നഡിയും എലോണ്‍ മസ്‌കും നിങ്ങളുടെ ഭരണത്തില്‍ എന്ത് പങ്ക് വഹിക്കുമെന്ന് വ്യക്തമാക്കാതെ സ്വാധീനമുള്ള വ്യക്തികളായിരിക്കുമെന്ന് കരുതുന്നുണ്ടോ? എന്ന് കാള്‍സണ്‍ വീണ്ടും ചോദിച്ചപ്പോള്‍ 'അതെ, എന്നാണ് ട്രംപ് പ്രതികരിച്ചത്.

കമലാ ഹാരിസിനെ വിമര്‍ശിച്ച ട്രംപ്, കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ ലിസ് ചെനിയെ ഒരു 'യുദ്ധക്കൊതിച്ചി' എന്ന് പരാമര്‍ശിക്കുകയും, ചെയ്തു. മുന്‍ കോണ്‍ഗ്രസ് വനിതയായ ചെനി റിപ്പബ്ലിക്കന്‍ പക്ഷത്തുനിന്ന് ട്രംപിനെ വിമര്‍ശിക്കുന്ന നേതാക്കളില്‍ പ്രധാനിയാണ്.

സംഭാഷണത്തിനിടെ, ഇറാഖ് അധിനിവേശത്തില്‍ പ്രധാന പങ്ക് വഹിച്ച ചെനിയുടെ പിതാവും മുന്‍ വൈസ് പ്രസിഡന്റുമായ ഡിക്ക് ചെനിയെയും ട്രംപ് വിമര്‍ശിച്ചു. 'ഒന്‍പത് ബാരല്‍ വെടിയുതിര്‍ത്ത ഒരു റൈഫിളുമായി നമുക്ക് അവളെ അവിടെ നിര്‍ത്താം. തോക്കുകള്‍ അവള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ അവള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് നോക്കാം'.-'ട്രംപ് പറഞ്ഞു.

അരിസോണയില്‍ ട്രംപിന് നേരിയ ലീഡ് ഉണ്ടെന്നാണ് സമീപകാല വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. മറ്റൊരു യുദ്ധഭൂമി സംസ്ഥാനമായ നോര്‍ത്ത് കരോലിനയിലെ അടിസ്ഥാനമായ ഹെലന്‍ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമായാണ് ട്രംപിന്റെ അഭിമുഖം രൂപപ്പെടുത്തിയത്.

'ഞങ്ങള്‍ ഉള്ളില്‍ നിന്ന് ഒരു ശത്രുവിനെ അഭിമുഖീകരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഏതെങ്കിലും വിധത്തില്‍ കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ ഫാസിസ്റ്റ് രാജ്യമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന വളരെ മോശവും അപകടകരവുമായ ചില ആളുകള്‍ നമുക്കുണ്ട് - ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ചത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ വഞ്ചന നടന്നതായി അവകാശപ്പെടുമെന്നും തിരഞ്ഞെടുപ്പ് തട്ടിപ്പിന് സാധ്യതയുണ്ടെന്നും ട്രംപ് സൂചന നല്‍കി. താന്‍ നിലവില്‍ മുന്നിലാണെന്നും വഞ്ചനയ്ക്ക് മാത്രമേ തന്റെ വിജയം തടയാന്‍ കഴിയൂ എന്നും അദ്ദേഹം കാള്‍സണിനോട് പറഞ്ഞു.

'ഞങ്ങള്‍ വളരെയധികം മുന്നിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,... ഒരു കൂട്ടം തട്ടിപ്പുകള്‍ ഉള്ളതിനാല്‍ വഞ്ചന നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ക്ക് വലിയ വിജയം ലഭിക്കും. ഇത് എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നായി മാറുമെന്ന്  കരുതുന്നതായും ട്രംപ് പറഞ്ഞു.