പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ട്രംപിനെതിരെ നടന്ന വധശ്രമത്തിന് ഒരു വര്‍ഷം തികഞ്ഞു

പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ട്രംപിനെതിരെ നടന്ന വധശ്രമത്തിന് ഒരു വര്‍ഷം തികഞ്ഞു


വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ നടന്ന ഒരു പ്രചാരണ റാലിയില്‍ വെച്ച് ട്രംപിനുനേരെയുണ്ടായ വധശ്രമത്തിന് ഒരു വര്‍ഷം തികഞ്ഞു. 2024 ജൂലൈയിലായിരുന്നു അമേരിക്കയെ നടുക്കിയ സംഭവം. തനിക്കെതിരെ നടന്ന വധശ്രമത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു സന്ദേശം പുറത്തിറക്കി.

'2024 ജൂലൈ 13 ലെ വേദനാജനകമായ സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം തികയുമ്പോള്‍, അമേരിക്കന്‍ ആത്മാവ് തിന്മയുടെയും നാശത്തിന്റെയും ശക്തികളുടെ മേല്‍ എപ്പോഴും വിജയം നേടിയിട്ടുണ്ടെന്നും അത് എപ്പോഴും വിജയിക്കുമെന്നും നമ്മള്‍ വീണ്ടും സ്ഥിരീകരിക്കുകയാണ്- ട്രംപ് പറഞ്ഞു.

ബട്ട്‌ലര്‍ റാലിയില്‍ പങ്കെടുക്കുകയും തന്റെ കുടുംബത്തെ വെടിവയ്പ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെടുകയും ചെയ്ത കോറി കോമ്പറേറ്റോറിന്റെ നഷ്ടത്തെക്കുറിച്ചും ട്രംപ് പ്രതികരിച്ചു.

'അദ്ദേഹം ഒരു വീരനായകനായി മരിച്ചു, അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ സ്‌നേഹത്തിനും വീരത്വത്തിനും വിശ്വസ്തതയ്ക്കും നമ്മള്‍ എന്നേക്കും നന്ദിയുള്ളവരാണെന്നും ട്രംപ് എഴുതി.

തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണ് ട്രംപിന്റെ റാലിനടന്ന സ്ഥലത്തിനു സമീപമുള്ള കെട്ടിടത്തില്‍ നിന്ന് പ്രസംഗവേദിയിലുള്ള ട്രംപിനെ ലക്ഷ്യമാക്കി നിറയൊഴിച്ചത്. 
ജൂലൈ 13ന് നടന്ന ആക്രമണത്തില്‍ ട്രംപിന്റെ ചെവിക്ക് വെടിയേല്‍ക്കുകയും കാറി കോമ്പറേറ്റോര്‍ എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ട്രംപിനെതിരെ നടന്ന വധശ്രമത്തിന് ഒരു വര്‍ഷം തികഞ്ഞു